Latest News

കോഴിക്കോട് ജില്ലയില്‍ ഇതുവരെ പിടികൂടിയത് 1.13 കോടി രൂപയും 3.42 കോടിയുടെ വസ്തുക്കളും

കോഴിക്കോട് ജില്ലയില്‍ ഇതുവരെ പിടികൂടിയത് 1.13 കോടി രൂപയും 3.42 കോടിയുടെ വസ്തുക്കളും
X

കോഴിക്കോട്: തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഇതുവരെ പിടികൂടിയത് 1,13,02,240 രൂപയും 3,42,99,227 രൂപ വിലമതിക്കുന്ന വസ്തുക്കളും. മതിയായ രേഖയില്ലാത്ത പണത്തിനു പുറമെ 2,90,02,105 രൂപ മൂല്യമുള്ള സ്വര്‍ണം, 49,32,280 രൂപ വിലമതിക്കുന്ന മയക്കുമരുന്നുകള്‍, 3,64,842 രൂപയുടെ മദ്യം എന്നിവയാണ് പിടികൂടിയത്.

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി നിയോഗിച്ച ഇലക്ഷന്‍ ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവയും പൊലിസ്, എക്‌സൈസ്, ഇന്‍കം ടാക്‌സ് വിഭാഗവുമാണ് ഇവ പിടികൂടിയത്.

ഏറ്റവും കൂടുതല്‍ തുക പിടികൂടിയത് കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നാണ്. 36,93,800 രൂപ. വിവിധ ഫ്‌ളൈങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും 62,18,240 രൂപയും പൊലിസ് 14,87,000 രൂപയും ഇന്‍കം ടാക്‌സ് വകുപ്പ് 35,97,000 രൂപയുമാണ് പിടികൂടിയത്.

Next Story

RELATED STORIES

Share it