Latest News

യുപിയില്‍ കല്യാണപ്പാര്‍ട്ടിക്കിടയില്‍ കിണറില്‍ വീണ് 11 മരണം

യുപിയില്‍ കല്യാണപ്പാര്‍ട്ടിക്കിടയില്‍ കിണറില്‍ വീണ് 11 മരണം
X

കാശിനഗര്‍; ഉത്തര്‍പ്രദേശിലെ കാശിനഗറില്‍ കല്യാണപ്പാര്‍ട്ടിക്കിടയില്‍ കിണറില്‍ വീണ് 11 പേര്‍ മരിച്ചു. കാശിനഗര്‍ ജില്ലയില്‍ നെബുവ നൗറംഗിയ പ്രദേശത്താണ് സംഭവം.

ഇതുകൂടാതെ കിണറില്‍ വീണ രണ്ടു പേരുടെ അവസ്ഥ ഗുരുതരമാണ്. ഇരുവരും ആശുപത്രിയിലാണ്.

'അബദ്ധത്തില്‍ കിണറ്റില്‍ വീണു 11 പേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. ഒരു വിവാഹ പരിപാടിക്കിടെ ചിലര്‍ കിണറ്റിന്റെ സ്ലാബിലിരുന്നതാണ് അപകടത്തിന് കാരണം. കൂടുതല്‍ പേരുടെ ഭാരം മൂലം സ്ലാബ് തകരുകയായിരുന്നു''- ജില്ലാ മജിസ്‌ട്രേറ്റ് എസ് രാജലിംഗം പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.

മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.

Next Story

RELATED STORIES

Share it