- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാത അഭിവൃധിപ്പെടുത്താന്‍ 100 കോടി
ജില്ലയില്‍ മെക്കാഡാം ടാറിങ്(ബിഎം ആന്റ് ബിസി) ചെയ്ത ആദ്യ റോഡാണ് ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാത

കാസര്‍കോഡ്: ജില്ലയിലെ പ്രധാന അന്തര്‍ സംസ്ഥാന പാതകളിലൊന്നായ ചെര്‍ക്കള-ജാല്‍സൂര്‍ റോഡ് അഭിവൃധിപ്പെടുത്താന്‍ 100 കോടി രൂപ അനുവദിച്ചതായി സി എച്ച്കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജര്‍മന്‍ സാമ്പത്തിക സഹായത്തോടെ ചെയ്യുന്ന പദ്ധതിയിലാണ് ചെര്‍ക്കള ജാല്‍സൂര്‍ റോഡ് ഉള്‍പ്പെടുത്തിയത്. കെഎസ്ടിപി 2012ല്‍ നിര്‍മിച്ച പ്രസ്തുത റോഡ് കെഎസ്ടിപി തന്നെ ഏറ്റെടുത്ത് അഭിവൃധിപ്പെടുത്താമെന്ന് അറിയിച്ചിട്ടുണ്ട്. പ്രവൃത്തി എടുത്ത കരാറുകാരന്‍ ഏഴ് വര്‍ഷത്തോളം റോഡ് പൂര്‍ണമായും സംരക്ഷിക്കേണ്ടതിന്റെ ചുമതല ഏറ്റെടുക്കുന്ന ഒപിബിആര്‍സി(ഔട്ട് പുട്ട് ആന്റ് പെര്‍ഫോമന്‍സ് ബേസ്ഡ് റോഡ് കോണ്‍ട്രാക്റ്റ്) വ്യവസ്ഥ പ്രകാരം പ്രവൃത്തി ഉടന്‍ ടെന്‍ഡര്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലയില്‍ മെക്കാഡാം ടാറിങ്(ബിഎം ആന്റ് ബിസി) ചെയ്ത ആദ്യ റോഡാണ് ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാത. ദേശീയപാത 66ല്‍ ചെര്‍ക്കള ജങ്ഷനില്‍ നിന്നാരംഭിച്ച് കര്‍ണാടകയിലെ ജാല്‍സൂര്‍ വരെയുള്ള 39.138 കിലോമീറ്റര്‍ നീളമുള്ള റോഡ് പ്രവൃത്തി 2012ല്‍ കെഎസ്ടിപിയാണ് നടത്തിയത്. 2015ല്‍ ഉപരിതലം പൂര്‍ണമായി പുതുക്കേണ്ട റോഡില്‍ കുഴികള്‍ രൂപപ്പെട്ട സ്ഥലത്ത് അറ്റകുറ്റപ്പണികള്‍ ചെയ്തതല്ലാതെ പ്രധാന പ്രവൃത്തികള്‍ ചെയ്തിട്ടില്ല. വളവുകളും തിരിവുകളും മൂലം റോഡില്‍ അപകടങ്ങള്‍ നിത്യ സംഭവങ്ങളാണെന്ന് സി എച്ച്കുഞ്ഞമ്പു എംഎല്‍എ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. നിലവില്‍ 5.50 മീറ്റര്‍ വീതിയിലാണ് ടാറിങുള്ളത്. ഗതാഗത തിരക്കേറിയ റോഡില്‍ അപകടം കൂടാന്‍ ഇതും കാരണമാണെന്നും 10 മുതല്‍ 12 മീറ്റര്‍ വരെ സ്ഥല ലഭ്യതയുള്ള റോഡ് ഭൂമി ഏറ്റെടുക്കാതെ അഭിവൃധിപ്പെടുത്താന്‍ സാധിക്കുമെന്നും നിവേദനത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് റീബില്‍ഡ് കേരള പദ്ധതിയില്‍പ്പെടുത്തി റോഡ് അഭിവൃധിപ്പെടുത്താന്‍ നടപടിയായത്.
100 crore for development of Cherkala-Jalsur Inter State Highway
RELATED STORIES
വീണത് രണ്ട് ചുവപ്പ് കാര്‍ഡ്; പിഎസ്ജി ഒരുങ്ങി തന്നെ; ബയേണിനെ...
5 July 2025 6:16 PM GMTസംഭലില്‍ വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാര്‍ മതിലിലേക്ക് ഇടിച്ചു കയറി...
5 July 2025 6:07 PM GMTവ്യാജ മോഷണ പരാതിയില്‍ ദലിത് യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവം:...
5 July 2025 5:58 PM GMTബര്‍മിംങ്ഹാമില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 608 റണ്‍സ് ലക്ഷ്യം; ഗില്ലിന്...
5 July 2025 5:52 PM GMTവെസ്റ്റ്ബാങ്കിലെ ജെറിക്കോയില്‍ മോഷണം വ്യാപകമാക്കി ജൂത കുടിയേറ്റക്കാര്‍
5 July 2025 3:30 PM GMTകാട്ടുപന്നിയെ തുരത്താന്‍ സ്ഥാപിച്ച കെണിയില്‍ വയോധിക കുടുങ്ങി; മകന്...
5 July 2025 3:09 PM GMT