- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില് സായുധാക്രമണം; അന്തര്സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

ശ്രീനഗര്: ജമ്മു കശ്മീരില് അന്തര്സംസ്ഥാന തൊഴിലാളികള്ക്കുനേരേ ഉണ്ടായ സായുധാക്രമണത്തില് ഒരാള് കൊല്ലപ്പെട്ടു. രണ്ട് തൊഴിലാളികള്ക്ക് പരിക്കേറ്റു. കശ്മീരിലെ പുല്വാമയിലാണ് ആക്രമണമുണ്ടായത്. ബിഹാറിലെ സക്വ പരാസ് സ്വദേശിയായ മുഹമ്മദ് മുംതാസ് എന്ന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
പരിക്കേറ്റ ബിഹാര് സ്വദേശികളായ മുഹമ്മദ് ആരിഫ്, മുഹമ്മദ് മഖ്ബൂല് എന്നിവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അവരുടെ നില തൃപ്തികരമാണെന്ന് അധികൃതര് അറിയിച്ചു. പ്രദേശത്ത് സായുധര്ക്കായി തിരച്ചില് നടത്തിവരികയാണെന്ന് അധികൃതര് അറിയിച്ചു. ആര്ട്ടിക്കിള് 370 അസാധുവാക്കിയതിന്റെ മൂന്നാം വാര്ഷികത്തിന്റെ തലേന്ന് സുരക്ഷാക്രമീകരണങ്ങള് ശക്തമാക്കിയിരിക്കെയാണ് ആക്രമണം. പുല്വാമ ജില്ലയിലെ ഗദൂര ഗ്രാമത്തില് സ്വദേശികളല്ലാത്ത തൊഴിലാളികള്ക്ക് നേരേ സായുധര് ഗ്രനേഡ് എറിഞ്ഞതായി പോലിസ് അറിയിച്ചു.
RELATED STORIES
കൊച്ചിക്ക് സമീപം പുറംകടലില് ചരക്കുകപ്പല് ബോട്ടിലിടിച്ച്...
17 Aug 2025 4:17 AM GMTമാതാവിനെ ബലാല്സംഗം ചെയ്ത മകന് അറസ്റ്റില്; മാതാവിന്റെ നല്ലകാലത്തെ...
17 Aug 2025 4:07 AM GMT*താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ അനാസ്ഥ മൂലം ബാലിക മരിച്ച സംഭവത്തിൽ...
17 Aug 2025 4:05 AM GMTവാളയാറില് നിര്ത്തിയിട്ട ലോറിക്ക് പുറകില് കാറിടിച്ച് രണ്ട് പേര്...
17 Aug 2025 3:40 AM GMTപാചകവാതക ഏജന്സി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം കവര്ന്നു
17 Aug 2025 3:33 AM GMTആർഎസ്എസിനെ മഹത്വവത്കരിച്ച മോദി രാഷ്ട്രപിതാവിനെ അപമാനിച്ചു -കെ എൻ എം...
17 Aug 2025 3:29 AM GMT