- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''സര്‍ക്കാരിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ ക്രിക്കറ്റ് താരങ്ങളുടെ ട്വീറ്റിലൂടെ പരിഹരിക്കാനാവില്ല''- വിമര്‍ശനവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: കേന്ദ്രത്തിന് അനുകൂലമായി സെലിബ്രിറ്റികളെ നിരത്തി പാശ്ചാത്യവിമര്‍ശകരുടെ വായടപ്പിക്കുന്നതിനെതിരേ ശശി തരൂര്‍ എംപി. പോപ്പ് ഗായി റിഹാനയുടെ ട്വീറ്റിന് മറുപടിയുമായി ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുക്കറും വിരാട് കോലിയും കുംബ്ലെയും രംഗത്തുവന്നതിനെക്കുറിച്ചാണ് തരൂരിന്റെ വിമര്‍ശനം. സാമൂഹികമാധ്യമങ്ങളിലാണ് തരൂര്‍ കേന്ദ്രത്തിനെതിരേയും താരങ്ങള്‍ക്കെതിരേയും വിമര്‍ശനമഴിച്ചുവിട്ടത്. ഗവണ്‍മെന്റിന്റെ ആഗോള പ്രതിച്ഛായയ്ക്ക് സംഭവിച്ച നാശവും ജനാധിപത്യവിരുദ്ധമായ പെരുമാറ്റവും ഒരു ക്രിക്കറ്റ് താരത്തിന്റെ ട്വീറ്റിലൂടെയും പരിഹരിക്കാനാവില്ലെന്നും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും കര്‍ഷകരുമായി പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യുകയും മാത്രമേ മാര്‍ഗമുള്ളൂവെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
''സെലിബ്രിറ്റികളെവച്ച് പാശ്ചാത്യരുടെ വിമര്‍ശനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കുന്നത് നാണക്കേടാണ്. ഗവണ്‍മെന്റിന്റെ ആഗോള പ്രതിച്ഛായയ്ക്ക് സംഭവിച്ച നാശവും ജനാധിപത്യവിരുദ്ധമായ പെരുമാറ്റവും ഒരു ക്രിക്കറ്റ് താരത്തിന്റെ ട്വീറ്റിലൂടെയും പരിഹരിക്കാനാവില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും കര്‍ഷകരുമായി പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുക''-തരൂരിന്റെ ട്വീറ്റില്‍ പറയുന്നു.
For GoI to get Indian celebrities to react to Western ones is embarrassing. The damage done to India's global image by...
Posted by Shashi Tharoor on Wednesday, February 3, 2021
ലോകപ്രശസ്തരായ സെലിബ്രിറ്റികള്‍ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്വീറ്റുമായി സച്ചിനടക്കമുളള താരങ്ങളുടെ വരവ്. പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ് തുംബെര്‍ഗ്, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ബന്ധു മീന ഹാരിസ് എന്നിവരാണ് കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്. ഇത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തു.
ഇന്ത്യയ്ക്കു പുറത്തുളളവര്‍ കാണികള്‍ മാത്രമാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് ഇന്ത്യക്കറിയാമെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു. ഇന്ത്യ ഒരു രാജ്യമെന്ന നിലയില്‍ ഐക്യപ്പെട്ടുനില്‍ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെലിബ്രിറ്റികളുടെ ട്വീറ്റുകള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാരും രംഗത്തുവന്നിരുന്നു. രാജ്യത്തെ ഏതാനും ചിലര്‍ മാത്രമാണ് സമരത്തിലുളളതെന്നും കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെയാണ് പലരും ഇടപെടുന്നതെന്നും പ്രതിരോധ മന്ത്രാലയം വിമര്‍ശിച്ചു.
ക്രിക്കറ്റ് താരങ്ങള്‍ക്കു പുറമെ ബോളിവുഡില്‍നിന്ന് അക്ഷയ് കുമാറും അജയ് ദേവ്ഗണും കരണ്‍ ജോഹറും സമാനമായ ട്വീറ്റുകളുമായി രംഗത്തെത്തിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















