അപകടം ഒഴിഞ്ഞില്ല; നാഫ്ത്ത നിറച്ച കപ്പല്‍ ഇപ്പോഴും പുറങ്കടലില്‍ തന്നെ
കപ്പലിന്റെ ഉടമസ്ഥര്‍ക്കെതിരേ ഗോവ പോലിസ് കേസെടുത്തു. ജനജീവിതത്തിന് അപകടം സൃഷ്ടിക്കുന്ന തരത്തില്‍ നാഫ്ത്ത അടങ്ങിയ കപ്പല്‍ കൈകാര്യം ചെയ്തതിനാണ് കേസ്.

മര്‍മഗോവ: അപകടകരമായ അവസ്ഥയില്‍ ഗോയ്ക്കടുത്ത് പുറങ്കടലില്‍ കപ്പല്‍ ഉറച്ചുപോയിട്ട് നാല് ദിവസം. പാറയിലും അടിത്തട്ടിലും അപ്രതീക്ഷിതമായി ഉറച്ചതിലാണ് കപ്പല്‍ പുറങ്കടലില്‍ കുടുങ്ങിയതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
പ്രാദേശിക പത്രങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് എംവി ഷി നളിനി എന്ന ടാങ്കര്‍ മര്‍മഗോവയ്ക്കടുത്താണ് നങ്കൂരമിട്ടിരിക്കുന്നത്. ഇപ്പോള്‍ ടാങ്കറില്‍ 3000 ടണ്‍ നാഫ്ത്തയുണ്ട്. അത്യന്തം അപകടകരമായ നാഫ്ത്ത വലിയ അപകടഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. കുറച്ചെങ്കിലും നാഫ്ത്ത പുറത്തേക്കെടുക്കാതെ കപ്പല്‍ കെട്ടിവലിച്ച് കരക്കെത്തിക്കാന്‍ ആവില്ല. നാഫ്ത്ത പകര്‍ത്തിയെടുക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. കെട്ടിവലിച്ചെത്തിക്കാനുളള ടോവിങ് ഷിപ്പ് ഗോവയിലെത്തിയിട്ടുണ്ട്. ക്യാര്‍ ചുഴലിക്കാറ്റിന്റെ സാന്നിധ്യമുള്ളതുകൊണ്ട് കെട്ടിവലിക്കാനും പരിമിതിയുണ്ട്.
സ്ഥിതിഗതികള്‍ വീക്ഷിക്കാന്‍ ഇന്ത്യാ സര്‍ക്കാറിന്റെ നോട്ടിക്കല്‍ അഡ്വൗസര്‍ കാപ്റ്റന്‍ കെ പി ജയകുമാറും സംഘവും കപ്പലിലെത്തിയിരുന്നു. അവര്‍ മൂന്നു മണിക്കൂര്‍ കപ്പലില്‍ ചെലവഴിച്ചു.
കപ്പലിന്റെ ഉടമസ്ഥര്‍ക്കെതിരേ ഗോവ പോലിസ് കേസെടുത്തു. ജനജീവിതത്തിന് അപകടം സൃഷ്ടിക്കുന്ന തരത്തില്‍ നാഫ്ത്ത അടങ്ങിയ കപ്പല്‍ കൈകാര്യം ചെയ്തതിനാണ് കേസ്.
RELATED STORIES
ഖ്വാജാ മേരാ ഖ്വാജാ....; ഖവാലിയിലലിഞ്ഞ് കോഴിക്കോട് ബീച്ച് സ്ക്വയര്‍
16 Sep 2022 3:37 PM GMTജനമഹാ സമ്മേളനം: ആസ്വാദക ഹൃദയം കീഴടക്കി ഇശല്‍ മലബാര്‍ ഖിസ്സ
15 Sep 2022 4:35 PM GMTസിതാറില്‍ വിസ്മയം തീര്‍ക്കാന്‍ ഉസ്താദ് റഫീഖ് ഖാനെത്തുന്നു
7 Sep 2022 3:22 PM GMTഗായകന് ഇടവ ബഷീര്‍ കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം വേദിയില്‍...
28 May 2022 4:58 PM GMTപൂരനഗരിയില്‍ സംഗീതമഴയായി ഖവാലി സൂഫി സംഗീതം
24 April 2022 3:28 AM GMTഗാനയമുന വീണ്ടും: കോഴിക്കോട് കടപ്പുറത്തു ബാബുരാജ് സംഗീതം പെയ്തിറങ്ങി
23 April 2022 3:49 PM GMT