''നവജോത് സിങ് സിദ്ദുവിനെ കാണാനില്ല!''-അമൃത്സറില് വ്യാപക പോസ്റ്റര് പ്രചാരണം

അമൃത്സര്: കോണ്ഗ്രസ് എംഎല്എ നവജ്യോത് സിങ് സിദ്ദുവിനെ കാണാനില്ലെന്നാരോപിച്ച് പഞ്ചാബിലെ അമൃത്സറില് വ്യാപക പോസ്റ്റര് പ്രചാരണം. കിഴക്കന് അമൃത് സര് മണ്ഡലത്തിലാണ് പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടത്. ധാന് ധാന് ബാബ ദീപ് സിങ് ജി എന്ന സര്ക്കാരിതര സംഘടനയാണ് പോസ്റ്ററുകള് പതിച്ചിരിക്കുന്നത്. കോണ്ഗ്രസ് എംഎല്എ നവജ്യോത് സിങ് സിദ്ദുവിലെ കാണാനില്ലെന്ന് എഴുതിയ പോസ്റ്ററില് കണ്ടു കിട്ടുന്നവര്ക്ക് 50,000 രൂപ പ്രതിഫലവും ഏര്പ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് കാലമായിട്ടും സിദ്ദുവിനെ തന്റെ മണ്ഡലത്തിലുള്ളവര്ക്ക് കാണാന് കഴിയുന്നില്ലെന്നും നഗരത്തിലാകമാനം ചപ്പുചവറുകള് അടിഞ്ഞും വെള്ളമൊഴുകിയും വൃത്തികേടായിരിക്കുകയാണെന്നും എന്ജിഒ പ്രവര്ത്തകനായ അനില്കുമാര് വിശിഷ്ട് ബുട്നി പറഞ്ഞു.
സിദ്ദുവിനെ മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യയെയും കാണുന്നില്ലെന്നും അദ്ദേഹം തന്റെ മണ്ഡലത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും സംഘടന ആരോപിച്ചു.
സിദ്ദുവിനെതിരേ സമാനമായ പോസ്റ്ററുകള് നേരത്തെയും പ്രചരിച്ചിട്ടുണ്ട്. പത്ത് വര്ഷം മുമ്പ് സിദ്ദു ബിജെപി എംപിയായിരുന്ന സമയത്ത് കോണ്ഗ്രസ്സ് നേതാവായ രാമന് ബക്ഷിയായിരുന്നു അതിന് പിന്നില്. ഇപ്പോള് രാമന് ബക്ഷി അമൃത് സര് മുനിസിപ്പല് കോര്പറേഷനില് ഡെപ്യൂട്ടി മേയറാണ്.
RELATED STORIES
വൃഷ്ടിപ്രദേശത്തെ മഴ; ജലനിരപ്പ് താഴാതെ ഇടുക്കിയും മുല്ലപ്പെരിയാറും
9 Aug 2022 6:08 PM GMTമോന്സണ് മാവുങ്കലിന്റെ തട്ടിപ്പ് കേസില് കെ സുധാകരനെ ക്രൈംബ്രാഞ്ച്...
9 Aug 2022 5:36 PM GMTഏഴ് വയസ്സുകാരനെ പീഡിപ്പിക്കാന് ശ്രമിച്ചു; പ്രതി പിടിയില്
9 Aug 2022 5:15 PM GMTബീനാഫിലിപ്പിനെ സിപിഎം പ്രാഥമികാംഗത്വത്തില് നിന്ന് സസ്പെന്ഡ് ചെയ്യും
9 Aug 2022 5:06 PM GMTദേശീയപാത അറ്റകുറ്റപ്പണിയില് ക്രമക്കേട്; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെ...
9 Aug 2022 4:39 PM GMTകെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കും: പുന്നല...
9 Aug 2022 4:23 PM GMT