മന്ത്രിക്ക് പിറകില്‍നിന്ന് നാക്ക് നീട്ടി സാമൂഹിക മാധ്യമങ്ങളില്‍ ചിരിപടര്‍ത്തി പെണ്‍കുട്ടി
ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കു ശേഷം പാര്‍ലമെന്റ് വിട്ടിറങ്ങിയ കേന്ദ്ര സഹമന്ത്രി ജയന്ത് സിന്‍ഹ ബജറ്റിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ പിറകില്‍ നിലയുറപ്പിച്ച ഒരു പെണ്‍കുട്ടി മാധ്യമങ്ങളോട് ഗോഷ്ടി കാണിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനെക്കുറിച്ച് രാജ്യം കൂലങ്കഷമായി ചര്‍ച്ച ചെയ്യുമ്പോള്‍ കേന്ദ്രമന്ത്രിക്ക് പിറകില്‍വന്നുനിന്ന് ദേശീയമാധ്യമത്തെ നാക്ക് നീട്ടി കാണിക്കുന്ന പെണ്‍കുട്ടിയുടെ 'ഫോട്ടോ ബോംബ്' വൈറലായി. ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിക്ക് പകരം താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന പീയൂഷ് ഗോയലായിരുന്നു ബജറ്റ് അവതരിപ്പിച്ചത്.
ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കു ശേഷം പാര്‍ലമെന്റ് വിട്ടിറങ്ങിയ കേന്ദ്ര സഹമന്ത്രി ജയന്ത് സിന്‍ഹ ബജറ്റിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ പിറകില്‍ നിലയുറപ്പിച്ച ഒരു പെണ്‍കുട്ടി മാധ്യമങ്ങളോട് ഗോഷ്ടി കാണിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
സിന്‍ഹക്ക് പിന്നില്‍ നിലയുറപ്പിച്ച് ക്യാമറയിലേക്ക് നോക്കിനിന്ന പെണ്‍കുട്ടി പിന്നീട് ക്യാമറയിലേക്ക് നോക്കി ചിരിക്കുകയും പൊടുന്നനെ നാക്ക് നീട്ടി ഗോഷ്ടി കാണിക്കുകയുമായിരുന്നു. പിന്നില്‍ നടക്കുന്ന സംഭവങ്ങളൊന്നും അറിയാതെ സംസാരം തുടരുന്ന സിന്‍ഹയ്ക്ക് പിന്നില്‍ വന്ന് നിരവധി തവണയാണ് ഈ പെണ്‍കുട്ടി ഗോഷ്ടി കാണിച്ചത്.പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ബജറ്റ് ചര്‍ച്ചകള്‍ക്ക് പിന്നിലെ പെണ്‍കുട്ടിയുടെ നാക്ക് നീട്ടല്‍ സാമൂഹിക മാധ്യമങ്ങളില്‍ ചിരി പടര്‍ത്തിരിക്കകുയാണ്. ഫോട്ടോയും വീഡിയോയുമൊക്കെ പകര്‍ത്തുമ്പോള്‍ ഫ്രെയിമിലേക്ക് അപ്രതീക്ഷിതമായെത്തി അതിനെ 'കുള'മാക്കുന്നതിനെയാണ് ഫോട്ടോബോംബ് എന്ന് പറയുന്നത്.
RELATED STORIES
വന്‍ വിലക്കുറവ്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ ഇന്ന് അര്‍ധരാത്രി...
1 May 2024 5:11 AM GMTസ്വര്‍ണശേഖരത്തില്‍ മുന്നില്‍ യുഎസ് തന്നെ|THEJAS NEWS
18 Jan 2024 1:40 PM GMTഇന്ത്യ-യുഎസ് വ്യാപാരം 20000 കോടി ഡോളര്‍ കടന്നു
16 Jan 2024 6:28 AM GMTഇസ്രായേല്‍ പിന്തുണ തിരിച്ചടിച്ചു; സ്റ്റാര്‍ബക്സിന് 12 ബില്യണ്‍ ഡോളര്‍ ...
10 Dec 2023 10:05 AM GMTസ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 46000ത്തില്‍ താഴെയായി
9 Dec 2023 6:08 AM GMTമദീനാ ഗവര്‍ണറുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി
8 Nov 2023 5:02 PM GMT