Latest News

ജൂലൈ 9 : ദേശീയ പണിമുടക്ക് വിജയിപ്പിക്കണം -സംയുക്ത സമിതി

ജൂലൈ 9 : ദേശീയ പണിമുടക്ക് വിജയിപ്പിക്കണം -സംയുക്ത സമിതി
X

കോഴിക്കോട് : ട്രേഡ് യൂനിയനുകളും, സർവീസ് സംഘടനകളും ഈ മാസം 9ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് സംയുക്ത സമിതി ആവശ്യപ്പെട്ടു.

തൊഴിലാളികളും ജീവനക്കാരും ജൂലായ് ഒമ്പതിന് രാവിലെ ആദായനികുതി ഓഫീസുകളടക്കമുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

17 ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാൻ വിളംബര ജാഥകൾ, സ്കോഡ് പ്രവർത്തനം എന്നിവ നടന്നുവരികയാണ്. ഈ മാസം എട്ടിന് എല്ലാ പ്രദേശങ്ങളിലും വിളംബര ജാഥകളും പന്തം കൊളുത്തി പ്രകടനമടക്കമുള്ള പരിപാടികൾ നടക്കും. തൊഴിലാളികൾ തൊഴിലിൽ നിന്ന് വിട്ടുനിന്നും, കടകളടച്ചും, വാഹനം റോഡിൽ ഇറക്കാതെയും പണിമുടക്കുമായി സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

കോഴിക്കോട് നടന്ന പത്രസമ്മേളനത്തിൽ പികെ മുകുന്ദൻ ,പി കെ സന്തോഷ് (സിഐടിയു) ' പി കെ നാസർ (എഐടിയുസി), ഒ കെ സത്യാ (സേവ) ,സുബലാൽ പാറക്കൽ (എച്ച്.എം.എസ്), വി.പി. ഷംസീർ(എൻഎൽയു) എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it