Latest News

*ഉറങ്ങിക്കിടന്ന 60 കാരനെ കൊന്ന് കിണറ്റിൽ തള്ളി ഭാര്യയും കാമുകനും അറസ്റ്റിൽ*

*ഉറങ്ങിക്കിടന്ന 60 കാരനെ കൊന്ന് കിണറ്റിൽ തള്ളി ഭാര്യയും കാമുകനും അറസ്റ്റിൽ*
X

ഭോപ്പാൽ : രാജസ്ഥാനിലെ അനുകൂർ ജില്ലയിൽ വയോധികനെ കൊലപ്പെടുത്തിയ മൂന്നാം ഭാര്യയും കാമുകനും സഹായിയും അറസ്റ്റിൽ . ഭയ്യാലാൽ രജക് (60) ആണ് കൊല്ലപ്പെട്ടത് .സംഭവത്തിൽ ഇയാളുടെ മൂന്നാം ഭാര്യയായ മുന്നി എന്ന വിമലരജക് (38) കാമുകൻ നാരായണൻ ദാസ് കുഷ്യഹ എന്ന ലല്ലു(48) ധീരജ് കോൾ (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഇവരു വീട്ടിൽ ഉറങ്ങുകയായിരുന്നു ഭയ്യാലാൽരജക്. ഭാര്യയും ,കാമുകനും ധീരജ് കോൾ (25) എന്നയാളുടെ സഹായത്തോടെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊല്ലുകയും, മൃതദേഹം സാരിയും, കയറും ഉപയോഗിച്ച് കെട്ടി വീടിൻറെ പിന്നിലെ കിണറ്റിൽ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ടാം ഭാര്യയായ ഗുഡ്ഡി ഭായിയാണ് മൃതദേഹം കിണറ്റിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു.ആദ്യ ഭാര്യ ഇദ്ദേഹത്തെ ഉപേക്ഷിച്ചു പോയ ശേഷം അദ്ദേഹം ഗുഡ്ഡി യെ വിവാഹം കഴിച്ചു . ഗുഡ്ഡിയിൽ കുട്ടികളില്ലാത്തതിനാൽ ഗുഡ്ഡിയുടെ ഇളയ സഹോദരി മുന്നി എന്ന വിമലരജകിനെ വിവാഹം കഴിച്ചു .ഈ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട് . ഇതിനിടയിലാണ് കുടുംബ സുഹൃത്തും വസ്തു ഇടപാടുകാരനുമായ നാരയണദാസ് എന്ന ലല്ലുമായി വിമലരജക് അടുപ്പത്തിലാകുന്നത് .ഒരുമിച്ച് ജീവിക്കാനായി ഭയ്യാലാലിനെ കൊല്ലാനുള്ള പദ്ധതി ഇരുവരും ആസൂത്രണം ചെയ്തു. കൊലപാതകത്തിൽ പങ്കുള്ള മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു അന്വേഷണം തുടരാൻ കോടതി ഉത്തരവിട്ടു.

Next Story

RELATED STORIES

Share it