Latest News

20 രൂപയുടെ ചായക്ക് 50 രൂപ സര്‍വീസ് ചാര്‍ജ്; ശതാബ്ധി എക്‌സ്പ്രസ്സിലെ തീവെട്ടിക്കൊള്ള വെളിപ്പെടുത്തി യാത്രക്കാരന്‍

20 രൂപയുടെ ചായക്ക് 50 രൂപ സര്‍വീസ് ചാര്‍ജ്; ശതാബ്ധി എക്‌സ്പ്രസ്സിലെ തീവെട്ടിക്കൊള്ള വെളിപ്പെടുത്തി യാത്രക്കാരന്‍
X

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ലഭിക്കുന്ന ഭക്ഷണത്തിന് വില കൂടുമെന്നത് നമുക്കെല്ലാം അറിവുള്ള കാര്യമാണ്. ട്രെയിന്‍ യാത്രയ്ക്കിടയില്‍ ലഭിക്കുന്ന ഭക്ഷണത്തിന് സബ്‌സിഡി നല്‍കുമെന്നാണ് നാമെല്ലാവരുടെയും ധാരണ. എന്നാല്‍, നിങ്ങള്‍ക്ക് തെറ്റി. ഇന്ത്യന്‍ റെയില്‍വേയുടെ ശതാബ്ദി എക്‌സ്പ്രസ് ട്രെയിനിലെ 70 രൂപയുടെ ചായയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ ? ഞെട്ടണ്ട, 20 രൂപയുടെ ചായയ്ക്ക് 50 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കിയത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് സര്‍വീസാണ്. വെറും 20 രൂപ ചായയുടെ വിലയ്‌ക്കൊപ്പം 50 രൂപ സര്‍വീസ് ചാര്‍ജ് കൂടി കൂട്ടി 70 രൂപ ബില്ല് നല്‍കിയതിന്റെ ചിത്രങ്ങള്‍ ബാലഗോവിന്ദ് എന്ന യാത്രക്കാരനാണ് ട്വിറ്ററില്‍ പങ്കുവച്ചത്.

ജൂണ്‍ 28ന് ഡല്‍ഹിയില്‍ നിന്ന് ഭോപാലിലേക്കുള്ള ശതാബ്ദി എക്‌സ്പ്രസിലെ യാത്രയിലാണ് ഒരു ചായയ്ക്ക് 70 രൂപയുടെ ബില്ല് യാത്രക്കാരന് നല്‍കിയത്. നികുതി ഇന്‍വോയ്‌സുകളുടെ ചിത്രങ്ങള്‍ ട്വിറ്ററിലും റെഡ്ഡിറ്റിലും വൈറലായിരിക്കുകയാണ്. ഒരുകപ്പ് ചായക്ക് 70 രൂപ ഈടാക്കിയതിന്റെ ബില്ല് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായതോടെ വിശദീകരണവുമായി ഇന്ത്യന്‍ റെയില്‍വേയും രംഗത്തുവന്നു. എക്‌സ്പ്രസ് ട്രെയിനില്‍ ടിക്കറ്റിനൊപ്പം ഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യാതെ യാത്രയ്ക്കിടെ ഭക്ഷണം ആവശ്യപ്പെട്ടാല്‍ 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടിവരുമെന്ന് റെയില്‍വേ വ്യക്തമാക്കുന്നു. ഇന്ത്യന്‍ റെയില്‍വേ 2018ല്‍ ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

'ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് കാറ്ററിങ് സേവനങ്ങള്‍ തിരഞ്ഞെടുക്കാത്ത ഒരു യാത്രക്കാരന്‍ ട്രെയിനില്‍ ഭക്ഷണം വാങ്ങാന്‍ തീരുമാനിക്കുകയാണെങ്കില്‍, അത് ഒരു കപ്പ് ചായ ആണെങ്കില്‍ പോലും 50 രൂപ അധികമായി നല്‍കണം. ഭക്ഷണത്തിനുള്ള കാറ്ററിങ് ചാര്‍ജുകള്‍ ഐആര്‍സിടിസിയുടെ ഓണ്‍ബോര്‍ഡ് സൂപ്പര്‍വൈസര്‍മാരാണ് ഈടാക്കുക. രാജധാനി എക്‌സ്പ്രസ്സിലും ഈ സര്‍വീസ് ചാര്‍ജ് ബാധകമാണ്. നേരത്തെ ശതാബ്ദി, രാജധാനി തുടങ്ങിയ ട്രെയിനുകളില്‍ ഭക്ഷണം സൗജന്യമായിരുന്നു. എന്നാല്‍, യാത്രാനിരക്ക് ഇപ്പോള്‍ വെട്ടിക്കുറച്ചതിനാല്‍ യാത്രക്കാര്‍ക്ക് ഭക്ഷണത്തിന് പണം ഈടാക്കുകയായിരുന്നു.

Next Story

RELATED STORIES

Share it