എക്‌സൈസ് സ്‌ക്വാഡിന്റെ വ്യാപക പരിശോധന; 36 കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം: എക്‌സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്‌ക്വാഡും എക്‌സൈസ് ഇന്റലിജന്‍സും, എക്‌സൈസ് സൈബര്‍ സെല്ലും മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലായി മൂന്നിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 36 കിലോ കഞ്ചാവ് പിടികൂടി.
മലപ്പുറം ജില്ലയിലേക്ക് വ്യാപകമായി ആന്ധ്രാപ്രദേശില്‍ നിന്ന് കഞ്ചാവ് മൈസൂര്‍ വഴി കടത്തുന്ന സംഘത്തെ കുറിച്ച് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി എക്‌സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഈ സംഘത്തെ നിരീക്ഷിച്ചുവരികയായിരുന്നു.

തുടര്‍ന്ന് എക്‌സൈസ് ടീമുകളെ സംയോജിപ്പിച്ച ടീമുകള്‍ ആയി തിരിഞ്ഞ് മലപ്പുറം ജില്ലയിലെ സംശയിക്കുന്ന വിവിധയിടങ്ങളില്‍ മഞ്ചേരി എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടിയും, നിലമ്പൂര്‍ എക്‌സൈസ് സ്‌ട്രെക്കിങ് ഫോഴ്‌സ് പാര്‍ട്ടിയും നിരീക്ഷണം നടത്തി. സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും എക്‌സൈസ് പാര്‍ട്ടി പരിശോധന കര്‍ശനമാക്കി. വാഹന പരിശോധനയില്‍ വയനാട് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച 18.250 കിലോ കഞ്ചാവ് പിടികൂടി. കെ.എല്‍.06.എച്ച്.4760 ഇന്നോവ കാറില്‍ കഞ്ചാവ് കടത്തിയ മലപ്പുറം പാണ്ടിക്കാട് കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ് മുബഷീര്‍(28) അറസ്റ്റിലായി. ഇന്നോവ കാറിന്റെ അടിഭാഗത്തും എഞ്ചിന്‍ റൂമിലുമുള്ള രഹസ്യ അറയില്‍ ഒളിപ്പിച്ചു നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
വയനാട്ടില്‍ പിടിച്ച പാണ്ടിക്കാട് സ്വദേശിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരിയില്‍ ബസ്സില്‍ കടത്തി കൊണ്ട് വന്ന 8 കിലോഗ്രാം കഞ്ചാവുമായി മഞ്ചേരി കുട്ടിപ്പാറ വെച്ച് മേലാറ്റൂര്‍ ഏപ്പിക്കാട് സ്വദേശിയെ എക്‌സൈസ് വലയിലാക്കി.
തുടര്‍ന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനും നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളിയും, ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനാല്‍ മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിനു കോടതി വിലക്കിയിട്ടുള്ള നിലമ്പൂര്‍ കാളികാവ് തൊണ്ടയില്‍ വീട്ടില്‍ സുഫൈലിനെയും കൂട്ടാളികളെയും കോഴിക്കോട് കൂമ്പാറ എന്ന സ്ഥലത്തെ ഒളിത്താവളം വളഞ്ഞു എക്‌സൈസ് പിടിക്കുകയായിരുന്നു. സുഫൈല്‍ എക്‌സൈസ്‌നെ കണ്ട് കാറില്‍ കഞ്ചാവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെയും 2 കൂട്ടാളികളും 10 കിലോഗ്രാം കഞ്ചാവുമായാണ് എക്‌സൈസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.
വയനാട് മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ആര്‍ നിഗീഷ്, മലപ്പുറം ഐ ബി ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, മഞ്ചേരി റൈഞ്ജ് ഇന്‍സ്‌പെക്ടര്‍ വി പി ജയപ്രകാശ്, തൃശൂര്‍ ഐ ബി ഇന്‍സ്‌പെക്ടര്‍ എസ് മനോജ് കുമാര്‍, കമ്മിഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍,പ്രിവന്റീവ് ഓഫീസര്‍ ഗ്രെയ്ഡ് ഷിബു ശങ്കര്‍.കെ, പ്രദീപ് കുമാര്‍.കെ, മനോജ് കുമാര്‍.കെ, എം.എന്‍.രഞ്ജിത്ത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹരീഷ് ബാബു, സതീഷ് ടി കെ, നിതിന്‍.സി, ഷംനാസ് സി.ടി, അഖില്‍ദാസ്, വിനീഷ്.പി.ബി, മഞ്ചേരി റെയ്ഞ്ചിലെ സച്ചിന്‍ ദാസ്.വി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സോണിയ എം, എക്‌സൈസ് ഡ്രൈവര്‍ ഉണ്ണിക്കൃഷ്ണന്‍.എം എന്നിവരടങ്ങിയ എക്‌സൈസ് സംഘമാണ് പരിശോധന നടത്തിയത്.
RELATED STORIES
പോലിസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍
26 May 2022 2:54 PM GMTപ്ലസ്ടു വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
26 May 2022 3:51 AM GMTവാച്ചര്‍ രാജന്റെ തിരോധാനം;തിരച്ചിലിനായി തണ്ടര്‍ ബോള്‍ട്ടിന്റെ...
21 May 2022 5:01 AM GMTവിതരണത്തില്‍ പാളിച്ച;പാലക്കാട് റേഷന്‍ കടകളില്‍ അരി വിതരണം തടസപ്പെട്ടു
18 May 2022 4:36 AM GMTകല്ലാംകുഴി ഇരട്ടക്കൊല;ലീഗ് നേതാവ് ഉള്‍പ്പെടെ 25 പ്രതികള്‍ക്കും...
16 May 2022 7:12 AM GMTമലമ്പുഴ ജില്ലാ ജയിലില്‍ നിന്ന് തടവുകാരന് ചാടിപ്പോയി
13 May 2022 6:49 AM GMT