Latest News

ടി കെ അഷ്റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഉടൻ പിൻവലിക്കണം : വി ഡി സതീശൻ

ടി കെ അഷ്റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഉടൻ പിൻവലിക്കണം : വി ഡി സതീശൻ
X

തിരുവനന്തപുരം: ലോക്സഭാ തി രെഞ്ഞെടുപ്പ് കാലത്ത് വർഗീയ പരാമർശവുമായി കാഫിർ സ്ക്രീൻഷോട്ട് നിർമ്മിച്ച് പ്രചരിപ്പിച്ച അധ്യാപകനെതിരെ ഇടത് സർക്കാർ നടപടി എടുക്കാതിരിക്കുകയും, സൂംബ വിഷയത്തിൽ അഭിപ്രായം പ്രകടനം നടത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്തതും അംഗീകരിക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

ഏത് വിഷയത്തിലും എല്ലാവർക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് മാനിക്കാനും, ഉൾക്കൊള്ളാനും സർക്കാറിന് സാധിക്കേണ്ടതാണെന്നും എത്രയും പെട്ടെന്ന് ടി കെ അഷ്റഫിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സൂംബ ഡാൻസിനെ വിമർശിച്ചതിന് അധ്യാപകനെതിരെ നടപടിയെടുത്തത് ശരിയായില്ലെന്ന് യുഡിഎഫ് നിയമസഭാ കക്ഷി ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

കാരണം കാണിക്കൽ നോട്ടീസിനുള്ള അധ്യാപകന്റെ വിശദീകരണത്തിനു പോലും കാത്തിരിക്കാതെ അഷറഫിനെ സസ്പെൻഡ് ചെയ്ത സർക്കാർ നയം തെറ്റാണെന്നും ,ഇത് ചട്ടങ്ങളും മര്യാദകളും കാറ്റിൽ പറത്തിയുള്ള വേട്ടയാടൽ ആണെന്നും, ഇത്തരത്തിലുള്ള നടപടി ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ഭാരവാഹികൾ പറഞ്ഞു.

Next Story

RELATED STORIES

Share it