Latest News

ഓണത്തിൻറെ ഭാഗമായി സംസ്ഥാനത്ത് 2000 കർഷകചന്തകൾ തുറക്കും -മന്ത്രി പി പ്രസാദ്

ഓണത്തിൻറെ ഭാഗമായി സംസ്ഥാനത്ത് 2000 കർഷകചന്തകൾ തുറക്കും -മന്ത്രി പി പ്രസാദ്
X

തിരുവനന്തപുരം : കർഷകന് ന്യായവില, പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ എന്ന ആശയത്തിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കർഷകചന്തകൾ സംഘടിപ്പിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ശ്രീ പി പ്രസാദ്. കൃഷിവകുപ്പ് ,ഹോർട്ടികോർപ്പ് , വി എഫ് പി സി കെ എന്നിവയുടെ ഏകോപനത്തോടെ പഞ്ചായത്ത് , മുൻസിപാലിറ്റി , കോർപ്പറേഷൻ തലങ്ങളിൽ ആണ് കർഷക ചന്തകൾ നടത്തുക. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കി പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്നതാണ് കർഷക ചന്തകൾ സംഘടിപ്പിക്കുന്നതിലൂടെ കൃഷിവകുപ്പും, സർക്കാരും ലക്ഷ്യമിടുന്നതെന്ന് മന്ത്രിപറഞ്ഞു. കർഷകരിൽ നിന്ന് അധിക വില നൽകി പൊതുവിപണിയിലെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ജൈവ പച്ചക്കറികൾ ലഭ്യമാക്കുക യാണ് ചെയ്യുക . ഇതിനായി 13 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നിന്ന് ലഭ്യമല്ലാത്ത ഉരുളക്കിഴങ്ങ് ,ഉള്ളി, പോലുള്ള പച്ചക്കറികൾ ഹോർട്ടികോർപ്പ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് സംഭരിക്കുന്നതിന് ഇതിനോടകം തന്നെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളുടെ സമാഹരണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കുവാൻ വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.കേരള ഗ്രോ ഗ്രീൻ ,കേരള ഗ്രോ ഓർഗാനിക് ,എന്നിങ്ങനെ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ള കർഷകരുടെ ഉൽപ്പന്നങ്ങളും ഇത്തവണ ഓണവിപണികളിൽ ലഭ്യമാക്കും . കൃഷിവകുപ്പ് ഫാമുകളുടെയും, പൊതുമേഖലാ സ്ഥാപനങ്ങളുടെയും, ഉൽപ്പന്നങ്ങളും കർഷകചന്തയുടെ ഭാഗമായി വിൽപ്പന നടത്തുന്നതിന് സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it