Latest News

കൊവിഡ് 19: മഹാമാരികളെ തടയാന്‍ വേണ്ട നിയമം അനിവാര്യമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

123 വര്‍ഷം മുമ്പ് പാസാക്കിയ എപ്പിഡെമിക് ഡിസീസ് ആക്ടില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളെ സംബന്ധിച്ചും മറ്റും യാതൊരു പരാമര്‍ശവുമില്ല.

കൊവിഡ് 19: മഹാമാരികളെ തടയാന്‍ വേണ്ട നിയമം അനിവാര്യമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
X

ന്യൂഡല്‍ഹി: ലോകമെങ്ങും കൊവിഡ് 19 പകരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇത്തരം മഹാമാരികളെ തടയാന്‍ വേണ്ട, ആധുനികവും കാര്യക്ഷമവുമായ നിയമം നിലവിലില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. കൊറോണയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടയില്‍ ലോക്‌സഭയിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 1897 ല്‍ പാസാക്കിയ എപ്പിഡെമിക് ഡിസീസ് ആക്ട് മാത്രമാണ് ഇത് സംബന്ധമായി നിലവിലുള്ള ഏക നിയമം. 4 വകുപ്പുകള്‍ മാത്രമുള്ള ഈ നിയമം തീര്‍ത്തും അപര്യാപ്തമാണ്. 123 വര്‍ഷം മുമ്പ് പാസാക്കിയ നിയമത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളെ സംബന്ധിച്ചും മറ്റും യാതൊരു പരാമര്‍ശവും നിലവിലില്ല.

ബ്രിട്ടീഷ് കാലഘട്ടത്തില്‍ പാസാക്കിയ സാനിറ്ററി നിയമങ്ങളില്‍ ഏറ്റവും അബദ്ധമായ നിയമമാണ് എപ്പിഡെമിക് ഡിസീസ് ആക്ട് എന്നാണ് 2009ല്‍ ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ എത്തിക്‌സ് അഭിപ്രായപ്പെട്ടത്. അതുകൊണ്ടുതന്നെ കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇത്തരം മഹാമാരിയെ നിയന്ത്രിക്കാനായി സമഗ്രമായൊരു നിയമം അനിവാര്യമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it