Latest News

റെക്കോര്‍ഡ് നേട്ടവുമായി ആന്ധ്ര പ്രദേശ്; ഒറ്റ ദിവസം വാക്‌സിന്‍ കുത്തിവയ്പു നല്‍കിയത് 12 ലക്ഷം പേര്‍ക്ക്

റെക്കോര്‍ഡ് നേട്ടവുമായി ആന്ധ്ര പ്രദേശ്; ഒറ്റ ദിവസം വാക്‌സിന്‍ കുത്തിവയ്പു നല്‍കിയത് 12 ലക്ഷം പേര്‍ക്ക്
X

ഹൈദരാബാദ്: വാക്‌സിന്‍ വിതരണത്തില്‍ പുത്തന്‍ റെക്കോര്‍ഡുമായി ആന്ധ്രപ്രദേശ്. ഒരു ദിവസം കൊണ്ട് 12 ലക്ഷത്തില്‍ കൂടതല്‍ പേര്‍ക്കാണ് സംസ്ഥാനത്ത് കുത്തിവയ്പു നല്‍കിയത്. വൈകീട്ട് ആറ് മണിവരെയായിരുന്നു കുത്തിവയ്പ് ക്യാമ്പ്.

ഇതുവരെ ഒരു കോടി പേര്‍ക്കാണ കൊവിഡ് വാക്‌സിന്‍ നല്‍കിയത്. ഇന്ന് മാത്രം 12.56 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

വൈകീട്ട് അഞ്ച് മണിയോടെ 11.85 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിന്റെ 'ആരോഗ്യ ആന്ധ്ര' ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി വൈ എസ് ജഗ് മോഹന്‍ റെഡ്ഢിയുടെ ഉത്തരവനുസരിച്ചാണ് സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക വാക്‌സിന്‍ ക്യാമ്പ് നല്‍കിയത്.

Next Story

RELATED STORIES

Share it