Latest News

ആരോഗ്യമന്ത്രിയുടെ രാജി : മുസ്ലിം യൂത്ത് ലീഗ് സമരം ശക്തമാക്കും

ആരോഗ്യമന്ത്രിയുടെ രാജി : മുസ്ലിം യൂത്ത് ലീഗ് സമരം ശക്തമാക്കും
X

കോഴിക്കോട് : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സമരം ശക്തമാക്കുമെന്ന് സംസ്ഥാന സെക്രട്ടറി. നാളെ സംസ്ഥാന വ്യാപകമായി സമരാഗ്നി എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിക്കും, ഇന്ന് മിന്നൽ സമരങ്ങളും നടത്തും , സംസ്ഥാന കമ്മിറ്റി ഓഫീസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ സമരത്തെ പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐ വെല്ലുവിളി മുഖവിലക്കെടുക്കില്ല ,ഭയന്ന് പിന്മാറുമെന്ന് കരുതേണ്ടന്നും സംസ്ഥാന സെക്രട്ടറി ഫിറോസ് പറഞ്ഞു.

എന്നാൽ ആരോഗ്യമന്ത്രിയെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി, കഴിഞ്ഞദിവസം പത്തനംതിട്ട കുമ്പഴിയിലെ വീണ ജോർജിന്റെ കുടുംബവീട് ആക്രമിക്കാൻ ശ്രമം നടന്നു വെന്നും, ആരോഗ്യമന്ത്രി വീണാ ജോർജിനെ ശാരീരികമായി ആക്രമിക്കാൻ ശ്രമം അനുവദിക്കില്ലെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു. കോട്ടയം സംഭവത്തിൽ സർക്കാർ ബിന്ദുവിന്റെ കുടുംബത്തോടൊപ്പം ആണ് . കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും നൽകുമെന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവമാണന്നും മന്ത്രി പറഞ്ഞു. സമാധാനം തകർക്കാനുള്ള ഒരു നീക്കവും കേരളസമൂഹം അംഗീകരിക്കില്ലെന്നും മന്ത്രി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it