Latest News

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ഗുരുതരമായ അനാസ്ഥ , സമഗ്രാന്വേഷണം വേണം -സിപിഎ ലത്തീഫ്

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ഗുരുതരമായ അനാസ്ഥ ,  സമഗ്രാന്വേഷണം വേണം -സിപിഎ ലത്തീഫ്
X

കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ അമ്മ മരിച്ച സംഭവം ഗുരുതരമായ അനാസ്ഥയുടെ ഫലമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ആവശ്യപ്പെട്ടു. അപകട ശേഷം രക്ഷാപ്രവർത്തനം നടത്തുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു. അപകടം നടന്ന രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.

മന്ത്രിമാർ സ്ഥലത്ത് എത്തി സംഭവത്തെ നിസാരവൽക്കരിച്ചതാണ് രക്ഷാപ്രവർത്തനം വൈകാനും സ്ത്രീയുടെ ജീവൻ നഷ്ടപ്പെടാനും ഇടയാക്കിയത്.

മരണമടഞ്ഞ ബിന്ദുവിനെ കാണാനില്ലായെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും ആദ്യം അധികൃതർ അർഹിക്കുന്ന ഗൗരവത്തിൽ എടുത്തില്ല.അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിൽ ഒരു സാധു സ്ത്രീയുടെ ജീവൻ രക്ഷിക്കാനാവുമായിരുന്നു എന്ന ബന്ധുക്കളുടെ അഭിപ്രായത്തിൽ കഴമ്പുണ്ട്. രക്ഷാപ്രവർത്തനത്തിൽ ഉണ്ടായ വീഴ്ച അന്വേഷിക്കണം. ബിന്ദുവിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it