Latest News

ഭാര്യയുടെ അമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു; പിന്നാലെ മരുമകനും പൊള്ളലേറ്റ് മരിച്ചു

ഭാര്യയുടെ അമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു; പിന്നാലെ മരുമകനും പൊള്ളലേറ്റ് മരിച്ചു
X

പാലാ: ഭാര്യയുടെ അമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നതിനു പിന്നാലെ പൊള്ളലേറ്റ മരുമകനും മരിച്ചു. പാലാ അന്ത്യാളം സ്വദേശി നിര്‍മലയെ മകളുടെ ഭര്‍ത്താവായ കരിങ്കുന്നം സ്വദേശി മനോജാണ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. ഇതിനിടെ സ്വന്തം ശരീരത്തില്‍ തീ പടര്‍ന്ന് മനോജും മരിക്കുകയായിരുന്നു. കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പാലാ അന്ത്യാളത്ത് നിര്‍മലയുടെ വീട്ടിലെത്തിയാണ് പെട്രോളൊഴിച്ച് മനോജ് തീ കൊളുത്തിയത്. മനോജിന്റെ ദേഹത്തും തീ ആളിപ്പടര്‍ന്നു. നാട്ടുകാര്‍ ചേര്‍ന്ന് തീയണച്ച ശേഷം രണ്ടു പേരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

നിര്‍മലയും മനോജും തമ്മിലുള്ള കുടുംബവഴക്കിനെ തുടര്‍ന്ന് ഇതിനു മുമ്പും വീട്ടിലെത്തി ആക്രമണം നടത്തിയിരുന്നതായി പറയപ്പെടുന്നു. വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലിസ് പറയുന്നത്.

Next Story

RELATED STORIES

Share it