- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗതാഗത സൗകര്യവും വാഹന സൗകര്യവുമില്ല; അട്ടപ്പാടിയിലെ ഊരു നിവാസികളുടെ ദുരിത ജീവിതത്തിന് പരിഹാരം കാണണം: എസ്ഡിപിഐ

പാലക്കാട്: ഗതാഗത സൗകര്യവും ആവശ്യത്തിന് വാഹന സൗകര്യവുമില്ലാതെ കഷ്ടപ്പെടുന്ന അട്ടപ്പാടിയിലെ ഊരു നിവാസികളുടെ ദുരിത ജീവിതത്തിന് ഇനിയെങ്കിലും ഉടൻ പരിഹാരം കാണണമെന്ന് എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു
കഴിഞ്ഞ ദിവസമാണ് അട്ടപ്പാടിയിൽ പ്രസവവേദനയിൽ പുളഞ്ഞ അട്ടപ്പാടി വനത്തിൽ പുതൂർ പഞ്ചായത്തിലെ കടുകുമണ്ണ ഊരിലെ സുമതിയെ ഭർത്താവ് മുരുകനും ഊരുകാരും ചേർന്ന് തുണി മഞ്ചലിൽ തൂക്കുപാലം താണ്ടി കാട്ടു വഴിയിലൂടെ 8 മണിക്കൂറോളം ചുമന്ന് ആംബുലൻസിലെത്തിച്ചത്.
അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിത സൗകര്യങ്ങളുടെ കുറവുകൾ നികത്തുന്നതിനായി ഓരോ വർഷവും കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോടികളാണ് നീക്കി വെക്കുന്നത് . എന്നിട്ടും ഇവരുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ മാറി മാറി വരുന്ന ഇടത് വലത് സർക്കാരുകൾക്ക് കഴിയുന്നില്ല. നീക്കി വെക്കുന്ന കോടികൾ ചിലവഴിച്ച് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് സമഗ്രമായ അന്യോഷണം നടത്തണമെന്നും എസ് ഡി പി ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സുമതിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് കിട്ടാൻ മണിക്കൂറുകൾ വൈകിയതിനെ കുറിച്ച് ബന്ധുക്കളുടെ ആരോപണവും അന്യോഷിക്കണം.
ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി അലവി കെ ടി, ജില്ലാ കമ്മിറ്റിയംഗങ്ങളായ സക്കീർ ഹുസൈൻ കൊല്ലങ്കോട് , വാസു വല്ലപ്പുഴ, മജീദ് ഷൊർണൂർ ,അലി കെ ടി സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















