Latest News

ആത്മഹത്യ ചെയ്യാന്‍ ജലാശയത്തില്‍ ചാടിയ അധ്യാപകൻ നീന്തിക്കയറി വീണ്ടും ആത്മഹത്യ ചെയ്തു

ആത്മഹത്യ ചെയ്യാന്‍ ജലാശയത്തില്‍ ചാടിയ അധ്യാപകൻ നീന്തിക്കയറി വീണ്ടും ആത്മഹത്യ ചെയ്തു
X

മൂന്നാര്‍: ആത്മഹത്യയ്ക്ക് തയ്യാറെടുത്ത് ജലാശയത്തില്‍ ചാടി. എന്നാല്‍, പിന്നീട് അതുവഴി പോയ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ നീന്തിക്കയറി. പിന്നെ വീണ്ടും ചാടി ആത്മഹത്യ ചെയ്തു. മൂന്നാർ ചൊക്കനാട് സൗത്ത് ഡിവിഷനിൽ ഗണേഷൻ (50) നാണ് ഇന്ന് ഉച്ചയോടെ ഹെഡ് വർക്സ് ജലാശയത്തിൽ ചാടി ആത്മഹത്യ ചെയ്തത്. ചൊക്കനാട് സൗത്ത് എഎൽപിഎസ് സ്കൂളിലെ അധ്യാപകനാണ് ഗണേഷൻ.


ഉച്ചയോടെ സ്കുളിൽ നിന്നും ബൈക്കിലെത്തിയ ഇയാൾ ജലാശയത്തിന് സമീപത്തെ തിട്ടയിൽ വാഹനം നിർത്തിയ ശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. പിന്നീട് നീന്തി കരയ്ക്ക് കയറാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേ സമയം അതുവഴി പോവുകയായിരുന്ന ഒരു ഓട്ടോ ഡ്രൈവര്‍ രമേശന്‍ ജലാശയത്തിലൂടെ ആരോ നീന്തിവരുന്നത് കണ്ട് ഓട്ടോ നിര്‍ത്തി. തുടര്‍ന്ന് ഇയാളുടെ സഹായത്തോടെ ഗണേഷന്‍ കരയ്ക്ക് കയറി. എന്നാൽ വീണ്ടും ചാടുകയായിരുന്നു.

Next Story

RELATED STORIES

Share it