Latest News

തൃപ്രയാര്‍ ടിഎസ്ജിഎ സ്‌റ്റേഡിയത്തില്‍ ഇന്‍ഡോര്‍, ഷട്ടില്‍ കോര്‍ട്ട് നിര്‍മ്മാണം: എംപി ഫണ്ടില്‍ നിന്ന് ഒരു കോടി

തൃപ്രയാര്‍ ടിഎസ്ജിഎ സ്‌റ്റേഡിയത്തില്‍ ഇന്‍ഡോര്‍, ഷട്ടില്‍ കോര്‍ട്ട് നിര്‍മ്മാണം: എംപി ഫണ്ടില്‍ നിന്ന് ഒരു കോടി
X

തൃശൂര്‍: തൃപ്രയാര്‍ ടി എസ് ജി എ സ്‌റ്റേഡിയത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍ഡോര്‍, ഷട്ടില്‍ കോര്‍ട്ട് നിര്‍മ്മിക്കുന്നതിന് ടി എന്‍ പ്രതാപന്‍ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചു. ടി എന്‍ പ്രതാപന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തുക അനുവദിച്ചത്. മണലൂര്‍ പഞ്ചായത്തിലെ കണ്ടശാങ്കടവ് സൗഹൃദ തീരം ടൂറിസം പദ്ധതിക്ക് 25 ലക്ഷം രൂപ അധികം തുക അനുവദിച്ചു. കുട്ടനെല്ലൂര്‍ ശ്രീ അച്യുതമേനോന്‍ ഗവ. കോളേജില്‍ ഫുട്‌ബോള്‍ ഗ്രൗണ്ട് നിര്‍മ്മിക്കുന്നതിന് 20 ലക്ഷം രൂപയും അനുവദിച്ചു.

എംപി ഫണ്ടില്‍ നിന്നും 645.78 ലക്ഷം രൂപയുടെ 36 പദ്ധതികള്‍ക്കാണ് ഇതുവരെ ഭരണാനുമതി നല്‍കിയത്. അതില്‍ ഒന്‍പത് പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 223.69 ലക്ഷം രൂപയാണ് വിവിധ പദ്ധതികള്‍ക്കായി വിനിയോഗിച്ചത്. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് എംപി നിര്‍ദ്ദേശം നല്‍കി.

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ എന്‍ കെ ശ്രീലത, പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it