Latest News

നഹ്ദി ബാബുവിന് യാത്രയയപ്പ് നല്‍കി

നഹ്ദി ബാബുവിന് യാത്രയയപ്പ് നല്‍കി
X

ജിദ്ദ: ഗള്‍ഫ് നാടുകള്‍ പരിവര്‍ത്തിപ്പിക്കുന്നതില്‍ മലയാളി പ്രവാസികളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് നാലു പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നഹ്ദി ബാബു പറഞ്ഞു.ജിദ്ദ കെ എം സി സി മലപ്പുറം ജില്ല കമ്മറ്റി സീസണ്‍ റെസ്റ്ററെന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച 'ഇന്ററാക്ഷന്‍ വിത്ത് ബാബു നെഹ്ദി' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹസ്സന്‍ സിദീഖ് ബാബു എന്ന നഹ്ദി ബാബു.

പരിപാടിയില്‍ നാല് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം ജില്ല കെഎംസിസി ചെയര്‍മാന്‍ ബാബു നെഹ്ദിക്ക് ജില്ലാ കമ്മറ്റി യാത്രയപ്പ് നല്‍കി. ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടന്‍ മൊമന്റോ നല്‍കി ആദരിച്ചു. ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍ സ്വഗതം പറഞ്ഞു. മറ്റു ഭാരവാഹികളായ ഇല്ല്യാസ് കല്ലിങ്ങല്‍, ഉനൈസ് തിരൂര്‍, ജലാല്‍ തേഞ്ഞിപ്പലം, നാസര്‍ കാടാമ്പുഴ, അബ്ബാസ് വേങ്ങൂര്‍, അഷ്‌റഫ് വി വി, സുല്‍ഫീക്കര്‍ ഒതായി തുടങ്ങിയവരും മണ്ഡലം ഭാരവാഹികളും പരിപാടിയില്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സാബില്‍ മമ്പാട് നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it