- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗകര്യം ഉടന്‍ ലഭ്യമാക്കണം: പ്രവാസി സാംസ്‌കാരിക വേദി

ജിദ്ദ: ജിദ്ദയിലെ ഇന്ത്യന്‍ സമൂഹം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ കെ ജി മുതല്‍ പന്ത്രണ്ടു വരെ മുഴുവന്‍ ക്ലാസ്സുകളിലേക്കും ഫെബ്രുവരി 6 മുതല്‍ ക്ലാസുകള്‍ തുടങ്ങിയപ്പോള്‍ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംവിധാനം ഒരുക്കാത്തതിനാല്‍ രക്ഷിതാക്കള്‍ നെട്ടോട്ട മോടുകയാണ്. രാവിലെ 8 മണി മുതല്‍ ഒരു മണിവരെയാണ് മിക്ക ക്ലാസുകളും ,ഗേള്‍സ് സെക്ഷന്‍ , ബോയ്‌സ് സെക്ഷന്‍ , കിന്റര്‍ ഗാര്‍ഡന്‍ സെക്ഷന്‍ എന്നിങ്ങനെ മൂന്ന് ലൊകേഷനുകളിലാണ് സ്‌കൂള്‍ ഉള്ളത് . ഈ മൂന്നു സ്ഥലങ്ങളിലേക്കും കുട്ടികളെ എത്തിക്കുകയും അവരെ കൃത്യ സമയത്തു തന്നെ പോയി കൂട്ടി കൊണ്ട് വരികയും ചെയ്യുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണ് . ശക്തമായ ട്രാഫിക് ഉള്ള ഉച്ച സമയത്തു ഓഫീസുകളില്‍ നിന്നും പോയി കൂട്ടികളെ കൂട്ടാന്‍ മിക്ക രക്ഷതാക്കള്‍ക്കും സാധ്യമല്ല. കൂടാതെ പ്രൈവറ്റ് ടാക്‌സികളെയാണ് മിക്കവാറും രക്ഷിതാക്കള്‍ ആശ്രയിക്കുന്നത്. അതിലൂടെ വരുന്ന അധിക സാമ്പത്തിക ഭാരവും , കുട്ടികളുടെ സുരക്ഷിതത്വത്തില്‍ ഉള്ള ആധിയും പലരെയും കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയാണ്.
കൂടാതെ ജിദ്ദയിലെ പുതിയ നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിച്ചത് മൂലം വാടകയില്‍ ഉണ്ടായിട്ടുള്ള വര്‍ധനവും കൂടിയാകുമ്പോള്‍ ഒരു ശരാശരി പ്രവാസിയെ സംബന്ധിച്ചെടുത്തോളം വളരെ പ്രയാസത്തിലാക്കുന്നതാണ് .
അധികൃതര്‍ ഇക്കാര്യത്തില്‍ എത്രയും വേഗത്തില്‍ ഇടപെട്ട് വാഹന സൗകര്യം ഒരുക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് പ്രവാസി സംസ്‌കാരിക വേദി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു .
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















