Latest News

അവയവദാനത്തിന് മാതൃകയായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്

അവയവദാനത്തിന് മാതൃകയായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്
X

കോഴിക്കോട്: വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച കോഴിക്കോട് ജില്ലാപഞ്ചായത്ത് അവയവദാനത്തിലും മാതൃകയാവുന്നു. മരണശേഷം അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്ത് സ്‌നേഹ സ്പര്‍ശം പദ്ധതിയായ 'ജീവല്‍ദാന'ത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും മരണാനന്തര അവയവ മാറ്റത്തിന് സന്നദ്ധരായി സമ്മതപത്രം ഒപ്പിട്ട് നല്‍കും.

ഇന്ന് സൗജന്യ വൃക്ക മാറ്റ ശസ്ത്രക്രിയാ പദ്ധതിയായ സ്‌നേഹസ്പര്‍ശം 'ജീവജ്യോതി'യുടെ ഉദ്ഘാടന ചടങ്ങില്‍ അവയവദാനസമ്മതപത്രം ജില്ലാകലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന് കൈമാറും.

അന്ധര്‍, ഗുരുതരമായ വൃക്കരോഗം, കരള്‍ രോഗം, ഹൃദ്രോഗം എന്നിവ കൊണ്ട് നിത്യദുരിതത്തിലായവര്‍, അപകടങ്ങളില്‍ അവയവം നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് പദ്ധതി കൈത്താങ്ങാവും. സ്‌നേഹസ്പര്‍ശം കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയിലൂടെ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ആയിരക്കണക്കിന് രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നുണ്ട് ജില്ലാ പഞ്ചായത്ത്.

Next Story

RELATED STORIES

Share it