Latest News

അര്‍ധരാത്രി ചായ കുടിക്കാനിറങ്ങിയ യുവാക്കളെ സ്‌റ്റേഷനിലെത്തിച്ച് പോലിസിന്റെ ചായ സല്‍ക്കാരം

അര്‍ധരാത്രി ചായ കുടിക്കാനിറങ്ങിയ യുവാക്കളെ സ്‌റ്റേഷനിലെത്തിച്ച് പോലിസിന്റെ ചായ സല്‍ക്കാരം
X

പെരിന്തല്‍മണ്ണ: രാത്രി ഒരുമണിക്ക് ചായകുടിക്കാനിറങ്ങിയ യുവാക്കളെ സ്‌റ്റേഷനില്‍ കൊണ്ടുവന്ന് പോലിസിന്റെ വക 'ശിക്ഷണം'. സ്‌റ്റേഷനിലെത്തിച്ച ആറംഗ സംഘത്തിന് ഉപദേശവും കട്ടന്‍ ചായയും കൊടുത്തായിരുന്നു പോലിസിന്റെ 'ശിക്ഷണം'.

പുലര്‍ച്ചെയോടെ പെരിന്തല്‍മണ്ണ ടൗണിലാണ് സംഭവം. 20 കിലോമീറ്റര്‍ അകലെയുള്ള ആഞ്ഞിലങ്ങാടിയില്‍ നിന്നാണ് ഒരു കാറിലും ഒരു ബൈക്കിലുമായി യുവാക്കള്‍ പെരിന്തല്‍മണ്ണയിലെത്തിയത്. രാത്രികാല പരിശോധനക്കിറങ്ങിയ എസ്‌ഐ സി കെ നൗഷാദും സംഘവും ഇവരെ കണ്ടപ്പോള്‍ കാര്യം തിരക്കി. ചായ കുടിക്കാന്‍ വന്നതാണെന്ന യുവാക്കളുടെ മറുപടിയാണ് പോലിസിനെ പ്രകോപിപ്പിച്ചത്. സംഘത്തെ പോലിസ് സ്‌റ്റേഷനിലെത്തിച്ച് പുലര്‍ച്ചെ 3.30 ന് കട്ടന്‍ചായയും കൈ നിറയെ ഉപദേശവും കൊടുത്താണ് വിട്ടയച്ചത്.

പാതിരാത്രി പ്രത്യേക കാരണങ്ങളില്ലാതെ ഇത്തരത്തില്‍ സംഘടിതമായി ഇറങ്ങാതിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കിയതാണെന്നാണ് പോലിസ് പറയുന്നത്.

Next Story

RELATED STORIES

Share it