Latest News

വടക്കഞ്ചേരി ടോള്‍: സൗജന്യ പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെടും

വടക്കഞ്ചേരി ടോള്‍: സൗജന്യ പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെടും
X

തൃശൂര്‍: നാഷണല്‍ ഹൈവേ പട്ടിക്കാട് മുതല്‍ കുതിരാന്‍ തുരങ്കം വരെയുള്ള നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് മുമ്പായി ടോള്‍ പിരിവ് ആരംഭിക്കരുതെന്ന് തൃശൂര്‍ ജില്ലാ ആസൂത്രണ സമിതി യോഗം. ടോള്‍ ആരംഭിച്ചാല്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന തദ്ദേശവാസികള്‍ക്ക് സൗജന്യപാസ് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാനും ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ഈ സാഹചര്യത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രം ടോള്‍ പിരിവിനുള്ള അനുവാദം നല്‍കാന്‍ പാടുള്ളൂ എന്നാവശ്യപ്പെട്ട് ജില്ലാ ആസൂത്രണ സമിതി യോഗം കെ വി സജു അവതരിപ്പിച്ച പ്രമേയമാണ് ജില്ലാ ആസൂത്രണസമിതി യോഗം ഐക്യകണ്‌ഠേന അംഗീകരിച്ചത്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന എല്ലാ തദ്ദേശവാസികള്‍ക്കും സൗജന്യ പാസ് അനുവദിക്കണമെന്നും ജില്ലയിലെ പാണഞ്ചേരി, പഴയന്നൂര്‍ പഞ്ചായത്തുകളിലെ താമസക്കാരെ പരിഗണിക്കണമെന്നുമുള്ള പ്രമേയത്തിലെ മറ്റ് ആവശ്യങ്ങളും യോഗം അംഗീകരിച്ചു.

Next Story

RELATED STORIES

Share it