Latest News

അന്നമനട പരമേശ്വരന്‍ നിര്യാതനായി

അന്നമനട പരമേശ്വരന്‍ നിര്യാതനായി
X

മാള(തൃശൂര്‍): മാള, ചാലക്കുടി മേഖലകളില്‍ സജീവമായ നാടക സംഗീത പ്രവര്‍ത്തനം നടത്തിയിരുന്ന അന്നമനട പരമേശ്വരന്‍ യാത്രയായി.

ഒരു കാലത്ത് തൃശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ആഘോഷരാവുകളെ സംഗീത സാന്ദ്രമാക്കിയിരുന്നു. പരമന്‍ ഹാര്‍മ്മോണിയത്തിന്റെ അകമ്പടിയോടെ വായ്പാട്ടിലും മാള അരവിന്ദന്‍ തബലയിലും പെരുക്കിയ ദിനങ്ങള്‍ സംഗീതാസ്വാദകരുടെ ഓര്‍മ്മകളിലുണ്ടാവും. പ്രായാധിക്യമുണ്ടെങ്കിലും അടുത്ത കാലം വരെ ഗൃഹസദസ്സുകളില്‍ സംഗീതസദസ്സുകള്‍ നടത്തിയിരുന്നു.

കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ അമേച്വര്‍ നാടക സംഘങ്ങള്‍ അരങ്ങ് വാണിരുന്ന കാലത്ത് അന്നമനടയില്‍ നിന്ന് പരമനും അന്നമനട തങ്കപ്പനും പിന്നെ പ്രദീപ് അഷ്ടമിച്ചിറയും മാള അരവിന്ദനും കൊടകര മാധവനുമൊക്കെ ചേര്‍ന്ന് കൊണ്ട് സൃഷ്ടിച്ച നാടക ഗാനങ്ങളും ലളിതഗാനങ്ങളും മലയാളിയുടെ നാവില്‍ അടുത്ത കാലംവരെ സജീവമായിരുന്നു. അടുത്തകാലത്ത് ശിഷ്യഗണങ്ങള്‍ ഒത്ത് ചേര്‍ന്ന് മായാത്ത ഓര്‍മ്മകള്‍ നിറഞ്ഞ് നില്‍ക്കുന്ന പഴയ ആ ഗാനങ്ങളില്‍ ചിലത് വീണ്ടെടുത്ത് പുതിയ ശബദ്ത്തില്‍ ആലപിച്ച് പുറത്തിറക്കുകയും അന്നമനട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരമനെ ആദരിക്കുകയും ചെയ്തത് അക്ഷരാര്‍ത്ഥത്തില്‍ ആ പ്രതിഭക്കുള്ള ഉചിതമായ ആദരവായിരുന്നു.

Next Story

RELATED STORIES

Share it