- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൗലികാവകാശ ലംഘനം ഉണ്ടായാല്‍ ചോദ്യങ്ങള്‍ ഉയരും: സ്പീക്കര്‍ എം ബി രാജേഷ്

തൃശൂര്‍: രാജ്യത്ത് മൗലികാവകാശ ലംഘനം ഉണ്ടായാല്‍ അതിനെതിരെ ചോദ്യങ്ങളുയരുമെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. ഭരണഘടനാ പരമപ്രധാനമായി കാണുന്ന ഒന്നാണ് മൗലികാവകാശം. ഇന്ത്യന്‍ ഭരണഘടനാ പണ്ഡിതന്മാരുടെയും നിയമജ്ഞരുടെയും മാത്രം വിഷയമല്ല, ഏതൊരു പൗരനും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും തത്വങ്ങളെ കുറിച്ചും അറിവുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കയ്പമംഗലം നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ഭരണഘടന സാക്ഷരത പരിപാടി ശാന്തിപുരം അബ്ദുറഹ്മാന്‍ സ്മാരക സ്‌കൂളില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം അതിന്റെ പൂര്‍ണതയില്‍ എത്തിയത് ഭരണഘടനാ നിര്‍മിതിയിലൂടെയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ തന്നെയാണ് പ്രജയില്‍ നിന്നും പൗരനിലേക്കുള്ള മാറ്റത്തെ കുറിക്കുന്നത്. ഭരണഘടനാ രൂപകല്പനയ്ക്ക് മുന്‍പ് നാമെല്ലാവരും പ്രജകളായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. മൗലികാവകാശങ്ങള്‍ക്ക് ഒപ്പംതന്നെ പരമപ്രധാനമാണ് മൗലികകടമകള്‍. ശാസ്ത്രബോധം, അന്വേഷണാത്മകത, മാനവികത, പരിഷ്‌കരണത്വര എന്നിവ കുട്ടികളില്‍ വളര്‍ത്തേണ്ടത് ഓരോ പൗരന്റെയും മൗലികകടമകളില്‍ ഉള്‍പ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയെക്കുറിച്ചും ഭരണഘടനയിലെ അവകാശങ്ങളെക്കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും രാജ്യത്തെ നിയമനിര്‍മാണ ഭരണനിര്‍വഹണ നീതിന്യായ വിഭാഗങ്ങളെക്കുറിച്ചും ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് അവബോധമുണ്ടാക്കുക എന്നതാണ് ഭരണഘടന പദ്ധതിയുടെ ലക്ഷ്യം. ജനുവരി 26 മുതല്‍ ഫെബ്രുവരി 26 വരെ ഒരു മാസക്കാലയളവില്‍ ഓണ്‍ലൈനായാണ് പഠന പരിപാടി നടത്തുക. എല്‍പി, യുപി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വിഭാഗമായും ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു വിഭാഗമായുമാണ് സിലബസ് തയ്യാറാക്കിയിട്ടുള്ളത്.
ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കുന്ന വിദ്യാലയങ്ങള്‍ക്ക് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഏര്‍പ്പെടുത്തിയ അവാര്‍ഡുകളും നല്‍കും. പദ്ധതി പൂര്‍ണമായും നടപ്പിലാക്കുക, മുഴുവന്‍ വിദ്യാലയങ്ങളുടെയും പങ്കാളിത്തം, പദ്ധതിയുടെ സംഘാടനം എന്നിവ ഉള്‍പ്പെടെയുള്ളവ കണക്കാക്കിയാണ്
പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്. ഫെബ്രുവരി 28ന് ഈ ക്ലാസുകള്‍ അടിസ്ഥാനമാക്കി മണ്ഡലതലത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കും.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സുമേധ കോഡിനേറ്റര്‍ അജ്മല്‍ ചക്കരപ്പാടം പദ്ധതി വിശദീകരിച്ചു. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മോഹനന്‍, സ്‌കൂള്‍ പ്രധാനധ്യാപിക സുജാത, വി.എച്ച്.എസ്.ഇ വിഭാഗം പ്രിന്‍സിപ്പാള്‍ മഞ്ജു ജോസ്, ഹയര്‍ സെക്കന്ററി വിഭാഗം സ്മിത, പി.ടി.എ പ്രസിഡന്റ് വി.എ.മൊയ്തീന്‍ ഷാ എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















