Latest News

വഖഫ് ബോര്‍ഡ് സമുദായത്തോട് നീതിപുലര്‍ത്താന്‍ തയ്യാറാവണം: ജമാഅത്ത് കൗണ്‍സില്‍

വഖഫ് ബോര്‍ഡ് സമുദായത്തോട് നീതിപുലര്‍ത്താന്‍ തയ്യാറാവണം: ജമാഅത്ത് കൗണ്‍സില്‍
X

കോട്ടയം: വര്‍ഷങ്ങളായി സമുദായത്തിലെ നിര്‍ധനരായ ആളുകള്‍ അപേക്ഷിച്ച എട്ട് കോടി രൂപയ്ക്ക് അടുത്ത് കെട്ടികിടക്കുന്ന ചികിത്സാസഹായം(15,000) വിവാഹ സഹായം (10,000) ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അടിയന്തരമായി ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ വഖഫ് ബോര്‍ഡ് തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം. സമുദായാംഗങ്ങള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട തുക നേടിയെടുക്കാന്‍ ശ്രമം നടത്താത്തതും. കാസര്‍ഗോഡ് ആശുപത്രിക്ക് കൈമാറിയ ഭൂമിക്ക് പകരം ഭൂമി ആവശ്യപ്പെട്ടുകൊണ്ട് കലക്ടര്‍ക്ക് കത്ത് കൈമാറിയതിനു ശേഷവും ആത്മാര്‍ത്ഥമായ തുടര്‍ നടപടികള്‍ ഉണ്ടാകാത്തതും സമുദായത്തോടുള്ള വഞ്ചനാപരമായ നിലപാടാണെന്നും യോഗം വിലയിരുത്തി.

സമുദായത്തിന്റെയും അംഗങ്ങളുടെയും ക്ഷേമത്തിനും ഗുണകരമായ കാര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ട ബോര്‍ഡ് ചെയര്‍മാന്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി സമുദായത്തിന്റെ അസ്ഥിത്വം തകര്‍ക്കുന്ന നിലപാട് സ്വീകരിക്കുന്നത് ഖേദകരമാണെന്നും യോഗം കൂട്ടിച്ചേര്‍ത്തു.

വഖഫ് ബോര്‍ഡിലേക്കുള്ള ഏഴ് ശതമാനം സെസ് കൊവിഡ് മൂലം തുടര്‍ച്ചയായി വരുമാന നഷ്ടം നേരിടുന്ന പള്ളികള്‍ക്ക് പരിപൂര്‍ണമായി ഒഴിവാക്കി കൊടുക്കണമെന്നും സെസ് പിരിച്ചെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ഒഴിവാക്കണമെന്നും സാമ്പത്തിക പരാധീനത മൂലം ബുദ്ധിമുട്ടുന്ന മഹല്ലുകള്‍ക്ക് സാമ്പത്തിക സഹായം ചെയ്തു കൊടുക്കുവാന്‍ വഖഫ് ബോര്‍ഡ് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു

സംസ്ഥാന ജനറല്‍ സെക്രട്ടറി എം. എച്ച് ഷാജി പത്തനംതിട്ട യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ഷാ അധ്യക്ഷത വഹിച്ചു. നന്തിയോട് ബഷീര്‍, വി ഓ അബുസാലി, തമ്പിക്കുട്ടി പാറത്തോട്, ടിപ്പു മൗലാനാ, ടി സി ഷാജി, എന്‍.എ ഹബീബ്, സമീര്‍ മൗലാനാ, മുഹമ്മദ് കണ്ടകത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it