Latest News

ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി പണ്ഡിത ധര്‍മം യഥോചിതം പാലിച്ച മാതൃകാ വ്യക്തിത്വം: സയ്യിദ് ഹാഷിം അല്‍ ഹദ്ദാദ്

ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി പണ്ഡിത ധര്‍മം യഥോചിതം പാലിച്ച മാതൃകാ വ്യക്തിത്വം: സയ്യിദ് ഹാഷിം അല്‍ ഹദ്ദാദ്
X

മലപ്പുറം: ചേലക്കുളം മുഹമ്മദ് അബ്ദുല്‍ ബുഷ്‌റ മൗലവിയുടെ മരണത്തോടെ ആദരണീയനായ പണ്ഡിതനാണ് നമ്മെ വിട്ടുപിരിഞ്ഞതെന്ന് ഇമാം ഹദ്ദാദ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് ഹാഷിം അല്‍ ഹദ്ദാദ്. പണ്ഡിത ധര്‍മം ജീവിത കാലത്ത് യഥോചിതം പാലിച്ച മാതൃകായോഗ്യമായ ഒരു ജീവിതം നമുക്ക് നല്‍കിക്കൊണ്ടാണ് അദ്ദേഹം വിടപറഞ്ഞിരിക്കുന്നതെന്നും അനുശോചന കുറിപ്പില്‍ പറഞ്ഞു.

'ആദരണീയനായ മറ്റൊരു പണ്ഡിതന്‍ കൂടി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു.

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും തിരുവനന്തപുരം വലിയ ഖാദിയുമായ സൈനുല്‍ ഉലമ അല്‍ ഉസ്താദ് ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി വഫാതായിരിക്കുന്നു.

പണ്ഡിത ധര്‍മം ജീവിത കാലത്ത് യഥോചിതം പാലിച്ച മാതൃകായോഗ്യമായ ഒരു ജീവിതം നമുക്ക് നല്‍കിക്കൊണ്ടാണ് അദ്ദേഹം വിടപറഞ്ഞിരിക്കുന്നത്. ഇമാം ഹദ്ദാദ് ചാരിറ്റബിള്‍ ട്രസ്റ്റിലെ മുഴുവന്‍ അംഗങ്ങളും അദ്ദേഹത്തിന്റെ പാപമോചനത്തിനും പരലോക മോക്ഷത്തിനും ആയി പ്രാര്‍ത്ഥിക്കുന്നു'. സയ്യിദ് ഹാഷിം അല്‍ ഹദ്ദാദ്.

Next Story

RELATED STORIES

Share it