Latest News

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരാളെ വെടിവച്ചുകൊന്നു

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരാളെ വെടിവച്ചുകൊന്നു
X

കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സായുധനെ സുരക്ഷാ സേന വെടിവച്ചുകൊന്നു. മരിച്ചയാള്‍ പാക് പൗരനാണെന്ന് പോലിസ് സംശയിക്കുന്നു.ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. സംഭവത്തില്‍ രണ്ട് പ്രദേശവാസികള്‍ക്കും ഒരു പോലിസുകാരനും മൂന്ന് സൈനികര്‍ക്കും പരിക്കേറ്റു.

കഴിഞ്ഞ ദിവസം രാത്രിയാണ് നിരോധിത സംഘടനകളുടെ പ്രവര്‍ത്തകരെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്ന് ജമ്മു പോലിസും കരസേനയും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് സായുധന്‍ കൊല്ലപ്പെട്ടത്.

രാത്രി 8.45ഓടെയായിരുന്നു പോലിസ് പരിശോധന തുടങ്ങിയത്. അതിനിടയില്‍ എകെ 47 ഉപയോഗിച്ച് ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.- വാര്‍ത്താകുറിപ്പില്‍ പറയുന്നു. കൊല്ലപ്പെട്ടയാള്‍ പാക് സ്വദേശിയാണെന്ന് സംശയിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

പ്രദേശവാസികളിലൊരാള്‍ ഇയാള്‍ക്ക് സൗകര്യമൊരുക്കുന്നതായി പോലിസ് ആരോപിച്ചു. ഹൈദര്‍പോറയിലും സമാനസംഭവമുണ്ടായതായി പോലിസ് നേരത്തെ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it