Latest News

തൃശൂര്‍ ജില്ലാ സൗഹൃദവേദി കുടുംബ സംഗമം സംഘടിപ്പിച്ചു

തൃശൂര്‍ ജില്ലാ സൗഹൃദവേദി കുടുംബ സംഗമം സംഘടിപ്പിച്ചു
X

ജിദ്ദ: സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ തൃശൂര്‍ നിവാസികളുടെ കൂട്ടായ്മയായ തൃശൂര്‍ ജില്ലാ സൗഹൃദവേദി അംഗത്വ പ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് ജിദ്ദ യൂനിറ്റിന്റെ വാര്‍ഷിക 'കുടുംബ സംഗമം' 2021 ഒക്ടോബര്‍ 31 ന് ഹരാസത് വില്ലയില്‍ സംഘടിപ്പിച്ചു.


വിവിധ കലാകായിക ഇനങ്ങള്‍കൊണ്ടും അംഗങ്ങളുടെയും അവരുടെ കുടുംബാംഗളുടെയും ഊഷ്മളമായ പങ്കാളിത്തംകൊണ്ടും വര്ണാഭമായിരുന്നു. ചടങ്. മുതിര്‍ന്നവരും കുട്ടികളുമായ ഗായിക ഗായകന്മാരായ വിഷ്ണു കിരണ്‍, ഓംകാര്‍നാഥ് എസ് നായര്‍, റെയ്ഹാന്‍ ഉദയന്‍, ആരിത് അഭിലാഷ്, ബിന്ദു ഉദയന്‍, അന്‍സാര്‍, അനീസ്, സത്യന്‍ പി നായര്‍, ഷംസുദ്ദിന്‍, രാജീവ്, സജീര്‍, ഇസ്മായില്‍ തുടങ്ങിയവര്‍ ആലപിച്ച വിവിധ ഭാഷയിലുള്ള ഗാനങ്ങള്‍ സദസ്സിനു ഇമ്പമേകി. കൊച്ചു കുട്ടികളുടെ നൃത്ത നൃത്ത്യങ്ങള്‍ ചടങ്ങിന് കൊഴുപ്പേകി. കുരുന്നുകളായ മീര ഷാന്റൊ, അംറ അനീസ് എന്നിവരുടെ മനോഹരമായ നൃത്തങ്ങള്‍ വേദിയില്‍ അരങ്ങേറി. കീബോര്‍ഡില്‍ വിഷ്ണു കിരണും ഗിറ്റാറില്‍ ആരിത് അഭിലാഷും കൊച്ചു വിരലുകള്‍കൊണ്ട് മാസ്മരിക തീര്‍ത്തത് സദസ്സിന്റെ പ്രശംസ നേടി. സുവിജ സത്യന്‍, ബീന പരീത്, കിരണ്‍ കലാനി, റീജ ഷിബു, ഷാന്റൊ തുടങ്ങിയവര്‍ കലാപരിപാടികള്‍ നിയന്ത്രിച്ചു. തുഷാര ഷിഹാബ് ആയിരുന്നു അവതാരിക.തുടര്‍ന്ന് നടന്ന വിവിധ കായിക ഇനങ്ങള്‍ക്കും ഗെയിമുകള്‍ക്കും സുവിജ സത്യന്‍, തുഷാര ഷിഹാബ്, ബര്‍കത് ഷെരീഫ്, മണി കിരണ്‍, ജാഫര്‍ മാള, ഷിബു ചാലക്കുടി, റഷീദ് ചുണ്ടേക്കാട്, കമാല്‍ മതിലകം, മനോജ് ചാവക്കാട് വേണുഗോപാല്‍ അന്തിക്കാട്, അഷ്‌റഫ് വടക്കേക്കാട്, സന്തോഷ് മണലൂര്‍, അബ്ദുള്‍ മജീദ്, അബ്ദുല്‍ ജമാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജീപാസ് നല്‍കിയ സമ്മാനങ്ങള്‍ക്കായുള്ള നറുക്കെടുപ്പില്‍ നാസര്‍ ചാവക്കാട്, സജീവന്‍ കണ്ടശാങ്കടവ്, അനസ് എന്നിവര്‍ ഒന്നുമുതല്‍ മൂന്നു വരെയുള്ള സമ്മാനങ്ങള്‍ നേടിക്കൊണ്ട് ഭാഗ്യം അവരെ അനുഗ്രഹിച്ചു.

ആന്റണി ചാലക്കുടി വേഷമിട്ട സാന്റയുടെ വരവോടെയുള്ള ക്രിസ്തുമസ് കരോളില്‍ ചടങ്ങിന് സന്നിഹിതരായിരുന്ന മുഴുവന്‍പേരും നൃത്തം ചവിട്ടി.

സൗഹൃദവേദി ജിദ്ദ ചാപ്റ്റര്‍ ചെയര്‍മാന്‍ ഷെരീഫ് അറക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ഉണ്ണി തെക്കേടത്ത് സ്വാഗതവും ഖജാന്‍ജി പാപ്പു ജോസ് നന്ദിയും പ്രകാശിപ്പിച്ചു.

Next Story

RELATED STORIES

Share it