Latest News

കുഴൂരിലേക്ക് വീണ്ടും ഇന്ത്യന്‍ ബുക്ക് റെക്കോര്‍ഡ്

കുഴൂരിലേക്ക് വീണ്ടും ഇന്ത്യന്‍ ബുക്ക് റെക്കോര്‍ഡ്
X

മാള: കുഴൂര്‍ പാറപ്പുറം സ്വദേശിയായ സന്ദീപ് (25) ഇന്ത്യന്‍ ബുക്ക് റെക്കോര്‍ഡ് കരസ്ഥമാക്കി. മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ

ഛായാചിത്രം പ്ലൈവുഡില്‍ സ്‌ക്രൂ കൊണ്ട് ഹോള്‍ ചെയ്ത് അക്രലിക് പെയിന്റ് ചെയ്ത് ശ്രദ്ധേയമാക്കിയതിനാണ് അംഗീകാരം ലഭിച്ചത്. സ്വകാര്യ സ്ഥാപനത്തിതിലെ ജീവനക്കാരനായ സന്ദീപ് ഉണ്ണികൃഷ്ണന്‍ കുഴൂര്‍ പാറപ്പുറം വെള്ളാട്ടുപറമ്പില്‍ ഉണ്ണികൃഷ്ണന്റെയും ബേബിയുടെയും മൂന്നു മക്കളില്‍ രണ്ടാമനാണ്.

മാസങ്ങള്‍ക്ക് മുമ്പ് കുഴൂര്‍ പാറപ്പുറം സ്വദേശിയായ കളപ്പുരക്കല്‍ രാമന്റെയും ശാന്തയുടെയും മകനായ വിഷ്ണു (25) സംസാര വൈകല്യത്തെ മറികടന്ന് 20 മിനിറ്റ് 13 സെക്കന്‍ഡില്‍ പത്ത് നാടന്‍പാട്ടുകള്‍ കോര്‍ത്തിണക്കി നിറുത്താതെ പാടി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കാഡ്‌സില്‍ ഇടം നേടിയിരുന്നു.

Next Story

RELATED STORIES

Share it