ജനസംഖ്യയാണ് ഇന്ത്യയുടെ വിഭവ സമ്പത്ത്. വീര്‍ സംഘ്‌വി.
ഷാര്‍ജ: ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന് ജനസംഖ്യാ വര്‍ദ്ധനവാണ് എന്ന് കരുതേണ്ട കാലം കഴിഞ്ഞുവെന്ന് മുതിര്‍ന്ന എഴുത്തുകാരനുമായ വീര്‍ സംഘ്‌വി അഭിപ്രായപ്പെട്ടു. എന്നുമാത്രമല്ല, ഇന്ത്യയുടെ ഏറ്റവും വലിയ വിഭവ സമ്പത്താണ് രാജ്യത്തെ ജനങ്ങള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാര്‍ജ അന്താരാഷ്ട്ര പുസ്‌തോത്സവത്തിന്റെ ഇന്റലെക്ച്വല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ 'എ റൂഡ് ലൈഫ്' എന്ന തന്റെ പുതിയ കൃതിയെ ആസ്വാദകര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു സംഘ്‌വി. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ജനതയുടെ സംഭാവന ഏറെ മൂല്യവത്താണ്. അത് സ്വന്തം രാജ്യത്ത് പ്രയോജനപ്പെടുത്താന്‍ കഴിയും വിധം നമ്മുടെ സംവിധാനം മാറണമെന്നും സംഘ്‌വി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളില്‍ നിന്ന് ഇന്ത്യ പലപ്പോഴും പിന്നോട്ടു പോകുന്നുവെന്നും ഇന്ത്യയുടെ എക്കാലത്തെയും മാറാത്ത കറയാണ് 'അഴിമതി' എന്നകാര്യത്തില്‍ സംശയമില്ലെന്നും ചോദ്യോത്തരവേളയില്‍ സംഘ്‌വി സദസ്സിനോട് പറഞ്ഞു.
RELATED STORIES
മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറെന്ന് മമതാ ബാനര്‍ജി;...
12 Sep 2024 4:15 PM GMTസീതാറാം യെച്ചൂരി എന്നത് വെറുമൊരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരല്ല
12 Sep 2024 3:09 PM GMTഹാത്റസ് യുഎപിഎ കേസ്: മലപ്പുറം സ്വദേശി കെ പി കമാലിന് ജാമ്യം
12 Sep 2024 12:44 PM GMTസീതാറാം യെച്ചൂരിയുടെ മൃതദേഹം എയിംസിന് മെഡിക്കല്‍ പഠനത്തിന് നല്‍കും;...
12 Sep 2024 11:51 AM GMTസീതാറാം യെച്ചൂരി അന്തരിച്ചു
12 Sep 2024 10:56 AM GMTകൂട്ട മതംമാറ്റം ആരോപിച്ച കേസ്: മൗലാനാ കലീം സിദ്ദീഖി ഉള്‍പ്പെടെ 12...
12 Sep 2024 10:23 AM GMT