Latest News

മാനന്തവാടി: അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു

മാനന്തവാടി: അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു
X

മാനന്തവാടി: ബുധനാഴ്ച രാവിലെ മാനന്തവാടി പയ്യമ്പള്ളി പുതിയിടത്ത് വച്ച് അപകടത്തില്‍ പെട്ട ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പയ്യമ്പള്ളി ചാലില്‍ ചാക്കോയുടെ മകന്‍ അജുല്‍ (21) ആണ് മരിച്ചത്. ഗ്യാസ് കയറ്റിവന്ന ലോറിക്കും മറ്റൊരു വാഹനത്തിനും ഇടയില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്.

അജുലിനെ മാന്തവാടി മെഡിക്കല്‍ കോളജിലാണ് ആദ്യം പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഫ്‌ലിപ്കാര്‍ട്ടില്‍ ഡെലിവറി ബോയി ആയി ജോലി ചെയ്യുകയായിരുന്നു.

മാതാവ്: ഷാന്റി.

സഹോദരങ്ങള്‍ ഹണി, അബിന്‍.

Next Story

RELATED STORIES

Share it