Latest News

ശില്‍പശാലകളിലൂടെ കൂട്ടുകാരെ നേടാം, ആടിപ്പാടാം

കേവലമൊരു പുസ്തക വായനോല്‍സവമല്ല ഇത്. 12ാമത് ഷാര്‍ജ കുട്ടികളുടെ വായനോല്‍സവം (എസ്‌സിആര്‍എഫ്) വൈവിധ്യ സ്വഭാവങ്ങളിലുള്ളവരെ കണ്ടെത്താനും വിജ്ഞാന ശകലങ്ങള്‍ പങ്കു വെക്കാനുമുള്ള ഇടം കൂടിയായി വികസിച്ചിരിക്കുന്നു.

ശില്‍പശാലകളിലൂടെ കൂട്ടുകാരെ നേടാം, ആടിപ്പാടാം
X

ഷാര്‍ജ: കേവലമൊരു പുസ്തക വായനോല്‍സവമല്ല ഇത്. 12ാമത് ഷാര്‍ജ കുട്ടികളുടെ വായനോല്‍സവം (എസ്‌സിആര്‍എഫ്) വൈവിധ്യ സ്വഭാവങ്ങളിലുള്ളവരെ കണ്ടെത്താനും വിജ്ഞാന ശകലങ്ങള്‍ പങ്കു വെക്കാനുമുള്ള ഇടം കൂടിയായി വികസിച്ചിരിക്കുന്നു. കുട്ടികള്‍ക്ക് ഇഴുകിച്ചേരാനും കൂട്ടുകാരായി മാറാനും സാമൂഹിക ബോധം ലഭിക്കാനും ഈ വായനോല്‍സവം സവിശേഷമായ അവസരങ്ങള്‍ തുറന്നിട്ടിരിക്കുന്നു.

സിറിയയില്‍ നിന്നുള്ള 10 വയസുകാരായ ഹിഷാം അല്‍സോഗ്ബിയും റാഷിദ് അല്‍സബ്ബാഗും വായനോല്‍സവത്തില്‍ വര്‍ക്‌ഷോപ്പുകളിലും ആക്ടിവിറ്റികളിലും നിറസാന്നിധ്യമാണ്. ഹിഷാമിന് റാഷിദ് ഗൈഡായി മാറിയിരിക്കയാണ്. റാഷിദ് നേരത്തെ നല്ല പരിചയമുള്ള ആളാണ് ഇവിടെ എന്ന മട്ടിലാണ് ഇടപഴക്കവും പെരുമാറ്റവുമെല്ലാം. നിത്യജീവിതത്തിലെ വിരസതയില്‍ നിന്നും ഇവര്‍ക്ക് കരേറാനുള്ള വേദി കൂടിയായി എസ്‌സിആര്‍എഫ് മാറിയിരിക്കുന്നു.

തങ്ങള്‍ അപരിചിതരല്ല എന്ന ബോധ്യപ്പെട്ട നിമിഷം മുതല്‍ ഇവര്‍ ഇവിടെ സദാ ചുറ്റിയടിക്കുകയാണ്. ഒരു ഗൈഡഡ് ടൂര്‍ തന്നെ ഹിഷാമിന് റാഷിദ് ഓഫര്‍ ചെയ്തിരിക്കുന്നു. ഏത് വര്‍ക്‌ഷോപ്പിലാണ് ഒരുമിച്ച് പങ്കെടുക്കേണ്ടതെന്ന് ഇവര്‍ തീരുമാനിച്ച് അത് നടപ്പാക്കുന്നു.

ഒരു റോബോട്ടിക് വര്‍ക്‌ഷോപ്പിലേക്ക് കയറാന്‍ ക്യൂ നില്‍ക്കുമ്പോള്‍ പത്തു വയസുള്ള ഷാക്കിര്‍ സിയാദ് അതേ വയസുകാരനായ യൂസുഫ് അബ്ദുല്ലയെ കാത്തിരിപ്പ് സമയത്തിനിടക്ക് സുഹൃത്താക്കുകയാണ്. പിന്നെ, സംവാദം ആരംഭിക്കുകയായി. പൊതുവെ സംസാര പ്രിയനായ ഷാക്കിര്‍ പിന്നെ പകര്‍ന്നാടുകയാണ്, സംസാര സാഗരത്തില്‍.

''എനിക്ക് ഇന്നൊരു സുഹൃത്തിനെ കിട്ടി'' എന്ന് യൂസുഫ് പറയുമ്പോള്‍, തന്റെ സുഹൃത്ത് തന്നെ പോലെ തന്നെ വീഡിയോ ഗെയിമുകളിലും റോബോട്ടിക്‌സിലും തല്‍പരനാണെന്ന് കൂടി തിരിച്ചറിഞ്ഞപ്പോഴുള്ള അവന്റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.

Next Story

RELATED STORIES

Share it