സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: നടന്‍ ദിലീപിന്റെ മകളുടെ പരാതിയില്‍ പോലിസ് കേസെടുത്തു
ഒക്ടോബര്‍ 28നാണ് പരാതിയുമായി മീനാക്ഷി പോലീസിനെ സമീപിച്ചത്. എന്നാല്‍ നേരിട്ട് കേസെടുക്കാന്‍ സാധിക്കാത്ത കുറ്റകൃത്യമായതിനാല്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുവാദം തേടുകയായിരുന്നു.
കൊച്ചി: സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന, നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തന്നെയും പിതാവിനെയും അപകീര്‍ത്തിപ്പെടുന്ന തരത്തില്‍ വാര്‍ത്ത നല്‍കി എന്നാണ് പരാതി. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയാണ് ആലുവ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
'അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്, അമ്മയുടെ വില മനസിലാക്കിയത് ഇപ്പോഴാണ്, മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ് ' തുടങ്ങിയ തലക്കെട്ടിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായി പരാതിയില്‍ പറയുന്നു.
ഒക്ടോബര്‍ 28നാണ് പരാതിയുമായി മീനാക്ഷി പോലീസിനെ സമീപിച്ചത്. എന്നാല്‍ നേരിട്ട് കേസെടുക്കാന്‍ സാധിക്കാത്ത കുറ്റകൃത്യമായതിനാല്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുവാദം തേടുകയായിരുന്നു. കോടതിയുടെ അനുകൂല നിര്‍ദേശം വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്‍...
26 April 2024 11:33 AM GMT