Latest News

വിദ്യാര്‍ത്ഥികളോട് ഓണ്‍ലൈന്‍ പഠനത്തിന് ലക്ഷങ്ങള്‍ ഫീസടക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനം

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളോട് ലക്ഷങ്ങള്‍ ഫീസടക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനമായ നിഫ്റ്റ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി).

ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളോട് ലക്ഷങ്ങള്‍ ഫീസടക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനമായ നിഫ്റ്റ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി). വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം ലഭ്യമായ ലൈബ്രററി, വൈഫൈ, വൈദ്യുതി, വെള്ളം, ലാബ്, വൈദ്യ സഹായം തുടങ്ങിയ സൗകര്യങ്ങള്‍ക്ക് ഇതൊന്നും ഉപയോഗിക്കാതെ വീട്ടിലിരുന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇതിന്റെ ഫീസ് അടക്കം അടക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സെമസ്റ്ററിന്റെ ഫീസടച്ചിട്ട് രണ്ട് മാത്രമാണ് നേരിട്ട് ക്ലാസ്സ് നടത്തിയത്. കൂടാതെ ഹോസറ്റലിന്റെയും മെസ്സിന്റെയും ഫീസ് ഈടാക്കിയിട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ബാക്കിയുള്ള മാസങ്ങളുടെ ഫീസ് ഇതു വരെ തിരിച്ച് നല്‍കാതെയാണ് രക്ഷിതാക്കള്‍ക്ക് ഇരുട്ടടിയായി ലക്ഷങ്ങള്‍ ഫീസടക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിഫ്റ്റിന് കണ്ണൂരടക്കം രാജ്യത്ത് 16 കേമ്പസുകളാണുള്ളത്. ഫാഷന്‍ രംഗത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളായ നിഫ്റ്റ് നാല് വര്‍ഷത്തെ ബി ഡെസ് എന്ന ബിരുദവും എം.ഡെസ് എന്ന ബിരുദാനന്ത ബിരുദവുമാണ് നല്‍കുന്നത്. തൊഴില്‍ നഷ്ടപ്പെട്ടതും വ്യാപാരം കുറഞ്ഞ വ്യാപാരികളടക്കമുള്ള രക്ഷിതാക്കളുമാണ് ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. അടുത്ത മാസം 7 നു മുമ്പായി ഫീസടക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അക്കാഥമിക്ക് മേധാവി വിജയ് കുമാറാണ് ഫീസടക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it