Latest News

മലപ്പുറത്ത് ഒരാള്‍ക്ക് കൂടി കൊവിഡ്

മലപ്പുറത്ത് ഒരാള്‍ക്ക് കൂടി കൊവിഡ്
X

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിലെ ധാരാവിയില്‍ നിന്നു 15ന് ചരക്കുലോറിയില്‍ നാട്ടിലെത്തിയ കാലടി സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നേരത്തെ ചികില്‍സയിലുള്ള അവസാന രോഗിയുടെ ഫലം ഇന്ന് നെഗറ്റീവായതിനു പിന്നാലെയാണ് പുതിയൊരാള്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 21 ആയി. ഇതില്‍ 18 പേരുടെ രോഗമാണ് ഭേദമായത്. രോഗബാധിതയായ നാല് മാസം പ്രായമുള്ള കുഞ്ഞ് ഈ മാസം 24 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചിരുന്നു.

Next Story

RELATED STORIES

Share it