Latest News

ലോക്ക് ഡൗണ്‍ ലംഘിച്ച് സംഘം ചേര്‍ന്ന് നിസ്‌ക്കാരം, പരപ്പനങ്ങാടിയില്‍ അഞ്ച് പേര്‍ക്കെതിരേ കേസ്

ലോക്ക് ഡൗണ്‍ ലംഘിച്ച് സംഘം ചേര്‍ന്ന് നിസ്‌ക്കാരം, പരപ്പനങ്ങാടിയില്‍ അഞ്ച് പേര്‍ക്കെതിരേ കേസ്
X

പരപ്പനങ്ങാടി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പള്ളികളിലും മറ്റും ഏര്‍പെടുത്തിയ വിലക്ക് ലംഘിച്ച് സംഘം ചേര്‍ന്ന് നിസ്‌കാരം നടത്തിയ അഞ്ച് പേര്‍ പിടിയില്‍. പരപ്പനങ്ങാടി ചാപ്പപ്പടി ഹിദായ നഗറിലുള്ള പള്ളിയില്‍ രഹസ്യമായി തറാവീഹ് നിസ്‌ക്കാരം നടത്തുകയായിരുന്ന അഞ്ചു പേരാണ് ഇന്നലെ പോലിസിന്റെ പിടിയിലായത്. പള്ളികളിലും മറ്റും സംഘം ചേര്‍ന്ന് നിസ്‌കരിക്കുന്നതിന് വിലക്കുണ്ട്.

ചാപ്പപ്പടി സ്വദേശികളായ അബ്ദുള്‍ ഷുക്കൂര്‍, സെയ്തലവി, അബ്ദുറഹിമാന്‍, കബീര്‍, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് അറസ്റ്റിലായത്. രാത്രിയില്‍ പള്ളിയിലെ വാതിലുകളും ജനലുകളും അടച്ചുപൂട്ടി ലൈറ്റുകള്‍ അണച്ചശേഷമായിരുന്നു നിസ്‌കാരം. പിടിയിലായ എല്ലാവര്‍ക്കുമെതിരേ രണ്ട് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന നിയമ പ്രകാരം കേസ് എടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ലോക്ക് ഡൗണ്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ തുടരുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു.

Next Story

RELATED STORIES

Share it