Latest News

മെയ് മൂന്നിനു ശേഷവും വിമാന, റെയില്‍വേ സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുകയില്ല

മെയ് മൂന്നിനു ശേഷവും വിമാന, റെയില്‍വേ  സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുകയില്ല
X

ന്യൂഡല്‍ഹി: മെയ് മൂന്നിനു ശേഷവും റെയില്‍, വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ സാധ്യതയില്ലെന്ന് റിപോര്‍ട്ട്. സാമൂഹിക അകലം പാലിക്കുന്നത് ഇപ്പോഴും അത്യാവശ്യമായതിനാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും നിരോധനം നിലനില്‍ക്കാനാണ് സാധ്യത.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗം ട്രയിന്‍-വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം വന്നശേഷം അവസാന തീരുമാനമെടുക്കാമെന്നാണ് ഇപ്പോഴത്തെ ധാരണ. മാര്‍ച്ച് 25 ന് രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് കൊവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി വിമാനങ്ങളും ട്രയിനുകളും നിര്‍ത്തിവച്ചത്.

മെയ് മൂന്നിന് ശേഷം ബുക്കിംഗ് എടുക്കരുതെന്ന് എല്ലാ വിമാനക്കമ്പനികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആഭ്യന്തര, അന്തര്‍ദ്ദേശീയ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് വിമാനക്കമ്പനികള്‍ ബുക്കിംഗ് എടുക്കരുതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.

കൊവിഡ് 19 ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ 15,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 500 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 14ന് അവസാനിക്കേണ്ട ലോക്ക് ഡൗണ്‍ മെയ് മൂന്നിലേക്ക് മാറ്റിയത്.

Next Story

RELATED STORIES

Share it