Latest News

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി പിടിയില്‍

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി പിടിയില്‍
X

നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതിയെ എടവണ്ണ പോലീസ് പിടികൂടി. പ്രതിക്കെതിരെ പോക്‌സോ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒതായി കിഴക്കെ ചാത്തല്ലൂര്‍ സ്വദേശി തച്ചാറയില്‍ വീട്ടില്‍ ആലിക്കുട്ടി (56) യെയാണ് എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ചാത്തല്ലൂര്‍ എല്‍പിസ്‌ക്കൂളിലെ പ്രധാന അദ്ധ്യാപകന്‍ സത്യന്‍ ഇന്നലെയാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. സ്‌ക്കൂളില്‍ ശുചി മുറികള്‍ വൃത്തിയാക്കാനും അടുക്കള കൃഷി നടത്താനുമായിരുന്നു സ്‌ക്കൂള്‍ വളപ്പില്‍ പ്രവേശിച്ചിരുന്നത്. ശുചിമുറിയില്‍ വെച്ചാണ് സംഭവം നടന്നിരുന്നത്.

Next Story

RELATED STORIES

Share it