Latest News

മദ്യഷാപ്പുകള്‍ തുറക്കുമെന്ന് പ്രചാരണം: കര്‍ണാടകയില്‍ മദ്യഷാപ്പുകള്‍ക്കു മുന്നില്‍ ജനത്തിരക്ക്

മദ്യഷാപ്പുകള്‍ തുറക്കുമെന്ന് പ്രചാരണം: കര്‍ണാടകയില്‍ മദ്യഷാപ്പുകള്‍ക്കു മുന്നില്‍ ജനത്തിരക്ക്
X

ഗടാഗ്: കര്‍ണാടകയിലെ ഗടാക് ജില്ലയിലെ മദ്യഷാപ്പുകള്‍ക്കു മുന്നില്‍ ജനത്തിരക്ക്. മദ്യഷാപ്പുകള്‍ തുറക്കുമെന്ന പ്രചാരണത്തെ തുടര്‍ന്നാണ് ജനങ്ങള്‍ തടിച്ചുകൂടിയത്. കൊറോണ രോഗവ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടയിലാണ് ജനങ്ങള്‍ മദ്യം വാങ്ങാന്‍ കൂട്ടമായി പുറത്തിറങ്ങിയത്.

സന്ദേശം ലഭിച്ചവര്‍ മദ്യഷാപ്പുകള്‍ക്കു മുന്നില്‍ ക്യൂ നിന്നു. അത്തരം നിരവധി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സന്ദേശം ഏപ്രില്‍ ഫൂളുമായി ബന്ധപ്പെട്ടതായിരിക്കുമെന്നാണ് കരുതുന്നത്. സന്ദേശം തെറ്റാണെന്നറിഞ്ഞതോടെ പലരും പിരിഞ്ഞുപോയി.

കര്‍ണാടകയില്‍ ഇതുവരെ 101 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it