Latest News

ലോക്ക് ഡൗണ്‍: രാജ്യത്തോടും ജനങ്ങളോടും ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോക്ക് ഡൗണ്‍: രാജ്യത്തോടും ജനങ്ങളോടും ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
X

ന്യൂഡല്‍ഹി: കൊവിഡ് ബാധയുടെ പേരിലാണെങ്കിലും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു മുകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 63മത് മന്‍ കിബാത്ത് പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

''ഞാന്‍ ജനങ്ങളോട് മാപ്പപേക്ഷിക്കുന്നു. ജനങ്ങള്‍ എന്നോട് ക്ഷമിക്കുമെന്നാണ് എന്റെ മനസ്സാക്ഷി എന്നോട് പറയുന്നത്. ഞാന്‍ എടുത്ത തീരുമാനം അവര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ക്ക് കാരണമായി. നിരവധി ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എന്റെ സഹോരന്മാരും സഹോദരിമാരും കരുതുന്നുണ്ടാവും ഇത് എന്തു തരം പ്രധാനമന്ത്രിയാണെന്ന്. ഞാന്‍ അവരോട് മാപ്പപേക്ഷിക്കുന്നു'' പ്രധാനമന്ത്രി പറഞ്ഞു.

''പലരും അവരെ വീടുകളില്‍ തളച്ചിട്ടതിന് എന്നോട് ദേഷ്യത്തിലായിരിക്കുമെന്ന് എനിക്കറിയാം. അവരുടെ ബുദ്ധിമുട്ടുകള്‍ ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, കൊറോണയ്‌ക്കെതിരേ യുദ്ധം ചെയ്യാന്‍ മറ്റ് വഴികളില്ല. ഇത് 130 കോടി ജനങ്ങളുടെ ജീവനും മരണത്തിനുമിടയിലുള്ള കളിയാണ്. അതുകൊണ്ട് കടുത്ത തീരുമാനമെടുക്കാതെ നിവൃത്തിയില്ല'' രാജ്യത്തെ പാവപ്പെട്ടവരോട് അദ്ദേഹം പ്രത്യേകം ക്ഷമ ചോദിച്ചു.

''ഇത്തരം തീരുമാനമെടക്കാന്‍ ആരും ഇഷ്ടപ്പെടുകയില്ല. പക്ഷേ, ലോകം മുഴുവനുമുള്ള സാഹചര്യം കണക്കിലെടുക്കുമ്പോള്‍ നമ്മളെയും നമ്മുടെ കുടുംബത്തെയും രക്ഷിക്കാന്‍ ഇതാണ് നമുക്കുമുന്നിലുള്ള ഏക മാര്‍ഗം.'' പ്രധാനമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it