Latest News

ഡല്‍ഹിയില്‍ മാധ്യമ സുരക്ഷ ഉറപ്പാക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

ഡല്‍ഹിയില്‍ മാധ്യമ സുരക്ഷ ഉറപ്പാക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍
X

തിരുവനന്തപുരം: സഹജീവികള്‍ക്കൊപ്പം സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെയും കൊന്നൊടുക്കാന്‍ ശ്രമിക്കുന്ന ഡല്‍ഹിയിലെ കലാപകാരികളുടെ അതിക്രമങ്ങളെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു. സത്യം വിളിച്ചുപറയുന്ന മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും തച്ചുടയക്കുന്നതിനു തുല്യമാണ്. മതം തിരിച്ചറിഞ്ഞു മര്‍ദ്ദിക്കാന്‍ മനുഷ്യനെ തുണിയുരിഞ്ഞു പരിശോധിക്കുന്ന കൊലയാളി സംഘങ്ങളുടെ പിടിയില്‍ നിന്ന് രാഷ്ട്ര തലസ്ഥാനത്തെ മുക്തമാക്കാന്‍ ഭരണകൂടം ഇനിയെങ്കിലും ഉണര്‍ന്നെണീറ്റേ മതിയാവൂ. സമ്പൂര്‍ണ അരാജകത്വം വാഴുന്ന ഡല്‍ഹി നഗരത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കം കലാപകാരികളുടെ മര്‍ദ്ദനത്തിന് ഇരയാകുമ്പോഴും കാഴ്ചക്കാരായി നില്‍ക്കുന്ന പോലിസ് നിസംഗത അങ്ങേയറ്റം അപലപനീയമാണ്.

ആസൂത്രിതമായ മാധ്യമവേട്ടക്ക് അറുതിവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടേ മതിയാവൂ എന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജന. സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it