Latest News

ഷഹീന്‍ ബാഗ് മോഡല്‍ പ്രക്ഷോഭം മുംബൈയിലേക്കും

പ്രതിഷേധത്തില്‍ അധ്യാപികമാര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖകളില്‍ നിന്നുള്ളവരാണ് പങ്കെടുക്കുന്നത്. പ്രതിഷേധക്കാര്‍ പ്രധാനമായും തെക്കന്‍ മുംബൈ, വാസെ, താനെ, നവി മുംബൈ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.

ഷഹീന്‍ ബാഗ് മോഡല്‍ പ്രക്ഷോഭം മുംബൈയിലേക്കും
X

മുംബൈ: ഷഹീന്‍ ബാഗില്‍ സ്ത്രീകള്‍ നടത്തുന്ന പ്രതിഷേധത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മുംബൈയിലെ സ്ത്രീകളും സമരരംഗത്തിറങ്ങി. മുംബൈ സിറ്റിസണ്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ അഗ്രിപട വൈഎംസിഎ ഗ്രൗണ്ടിലാണ് സ്ത്രീകളുടെ പ്രതിഷേധ പരിപാടികള്‍ നടക്കുന്നത്. ഇന്നലെ ആറ് മണിക്കാണ് പ്രക്ഷോഭം തുടങ്ങിയത്. ഇന്ന് രാത്രി വരെ നീണ്ടുനില്‍ക്കും.

പ്രതിഷേധത്തില്‍ അധ്യാപികമാര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖകളില്‍ നിന്നുള്ളവരാണ് പങ്കെടുക്കുന്നത്. പ്രതിഷേധക്കാര്‍ പ്രധാനമായും തെക്കന്‍ മുംബൈ, വാസെ, താനെ, നവി മുംബൈ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.

കയ്യില്‍ ത്രിവര്‍ണ പതാകയുമായാണ് സ്ത്രീകള്‍ എത്തിയിട്ടുള്ളത്. പൗരത്വ നിയമത്തിനും ജനസംഖ്യാ രജിസ്റ്ററിനും പൗരത്വ പട്ടികയ്ക്കുമെതിരേ 'ഇന്ത്യയെ വിഭജിക്കരുത്'എന്ന് രേഖപ്പെടുത്തിയ ബാനറുകളും ഉയര്‍ത്തിയിട്ടുണ്ട്. പുതിയ പൗരത്വ നിയമം മുസ്ലിം സ്വത്വത്തെ ചോദ്യം ചെയ്തിരിക്കുകയാണെന്ന് തങ്ങള്‍ കരുതുന്നതായി പ്രതിഷേധക്കാരിലൊരാളായ പ്രഫ. ഷഹീന്‍ അന്‍സാരി പറയുന്നു.

ഇനിയും ധാരാളം സ്ത്രീകള്‍ പ്രതിഷേധത്തിന്റെ ഭാഗമാവാന്‍ വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നു.

Next Story

RELATED STORIES

Share it