Latest News

രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ ലൈഫ് ഗാര്‍ഡിന്റെ മൃതദേഹം കണ്ടെത്തി

രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ ലൈഫ് ഗാര്‍ഡിന്റെ മൃതദേഹം കണ്ടെത്തി
X

തിരുവനന്തപുരം: ശംഖുമുഖത്ത് കടലില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തുന്നതിനിടെ കാണാതായ ലൈഫ് ഗാര്‍ഡിന്റെ മൃതദേഹം കണ്ടെത്തി. ചെറിയതുറ സ്വദേശി ജോണ്‍സണ്‍ ഗബ്രിയേലിന്റെ (43) മൃതദേഹമാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. വലിയതുറ തീരത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. ബുധനാഴ്ച വൈകീട്ടാണ് കടലില്‍ വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ജോണ്‍സണെ കടലില്‍ കാണാതായത്.

മൂന്നാര്‍ സ്വദേശിനിയായ പെണ്‍കുട്ടി കടലില്‍ ചാടുന്നത് കണ്ട് രക്ഷിക്കാന്‍ ജോണ്‍സണ്‍ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ജോണ്‍സന്‍ മറ്റ് രണ്ടുപേരുടെ സഹായത്തോടെ രക്ഷിച്ച്‌ കരയില്‍ എത്തിച്ചെങ്കിലും ശക്തമായ തിരയില്‍പ്പെട്ട് ജോണ്‍സന്റെ തല കടല്‍ ഭിത്തിയില്‍ അടിക്കുകയും ബോധരഹിതനാവുകയായിരുന്നു. പത്ത് വര്‍ഷത്തിലധികമായി ശംഖുമുഖത്ത് താത്കാലിക ലൈഫ് ഗാര്‍ഡായി ജോലി ചെയ്യുകയാണ് ജോണ്‍സന്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Next Story

RELATED STORIES

Share it