പ്രളയത്തിനിടെ സെല്‍ഫി;അമ്മയും മകളും മുങ്ങി മരിച്ചു
കനത്തമഴ തുടരുന്ന മധ്യപ്രദേശില്‍ ഇതിനകം 39ലധികം ആളുകള്‍ മരിച്ചിട്ടുണ്ട്. കനത്ത നാശനഷ്ടമാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്.
ഭോപ്പാല്‍: പ്രളയരംഗങ്ങൾ സെൽഫിയിലൊതുക്കാനെത്തിയ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. മധ്യപ്രദേശിലെ മാന്ദ്‌സൗറിലാണ് സംഭവം. പ്രളയത്തിനിടെ കനാലിന് സമീപത്ത് സെല്‍ഫിയെടുക്കാനെത്തിയതായിരുന്നു മാന്ദ്‌സൗറിലെ സര്‍ക്കാര്‍ കോളജിലെ പ്രഫസറായ ആര്‍ ഡി ഗുപ്തയും ഭാര്യ ബിന്ദു ഗുപ്തയും മകള്‍ അശ്രിതിയും. വെള്ളം നിറഞ്ഞ് കവിഞ്ഞൊഴുകുന്ന കനാലിന് സമീപത്ത് നിന്ന് കുടുംബത്തോടൊപ്പം സെല്‍ഫി എടുക്കുന്നതിനിടെയാണ് മണ്ണിഞ്ഞ് ബിന്ദു ഗുപ്തയും അശ്രിതിയും വെള്ളകെട്ടിലേക്ക് വീണത്. ഉടന്‍ തന്നെ സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും പോലിസും ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും മുങ്ങിത്താഴുകയായിരുന്നു. രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തിയതിനെത്തുടർന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കനത്തമഴ തുടരുന്ന മധ്യപ്രദേശില്‍ ഇതിനകം 39ലധികം ആളുകള്‍ മരിച്ചിട്ടുണ്ട്. കനത്ത നാശനഷ്ടമാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്.
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT