Latest News

റിസര്‍വ് ബാങ്ക് നിര്‍ണായക തീരുമാനം നാളെ; റിപ്പോ നിരക്കില്‍ കുറവ് വരും

റിസര്‍വ് ബാങ്ക് നിര്‍ണായക തീരുമാനം നാളെ; റിപ്പോ നിരക്കില്‍  കുറവ് വരും
X

മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗ തീരുമാനങ്ങള്‍ നാളെ പുറത്തുവരും. വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. സാമ്പത്തിക വളര്‍ച്ചയില്‍ തുടര്‍ച്ചയായി ഇടിവ് നേരിട്ടതും പണപ്പെരുപ്പം കേന്ദ്രബാങ്കിന്റെ പ്ര്യഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തില്‍ താഴെയായി തുടരുന്നതും കാരണം പലിശനിരക്കില്‍ ഇളവുണ്ടായേക്കുമെന്നാണ് പ്രതീക്ഷയെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ആഗോളമാന്ദ്യവും പരിശ നിരക്ക് കുറയ്ക്കാന്‍ വഴിയൊരുക്കിയേക്കും. ഫെബ്രുവരിയിലെ യോഗത്തില്‍ ആര്‍ബിഐ പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 2.6 ശതമാനമായി കൂടിയിരുന്നു. ജനുവരിയില്‍ 1.97 ശതമാനമായിരുന്നു ഇത്. വിപണി സൂചികകളും റിപ്പോ നിരക്കുകളില്‍ കുറവ് വരുമെന്ന് തന്നെയാണ് കരുതുന്നത്.

Next Story

RELATED STORIES

Share it